രോഗത്തെക്കുറിച്ചുളള ആശങ്കയെത്തുടർന്ന്  യുവാവ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ചു;  നെ​ഫ്രോ​ള​ജി വി​ഭാ​ഗം ഐ​സി​യു​വി​ല്‍ കഴിഞ്ഞിരുന്ന സ​ജീ​വ് കു​മാ​റാണ് മരിച്ചത്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി ജീ​വ​നൊ​ടു​ക്കിയ നിലയിൽ. ചാ​ല​പ്പു​റം കൊ​ള​മ​ശ​രി ഹൗ​സി​ല്‍ സ​ജീ​വ് കു​മാ​റി (44)നെ​യാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ നെ​ഫ്‌​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. നെ​ഫ്രോ​ള​ജി വി​ഭാ​ഗം ഐ​സി​യു​വി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു സ​ജീ​വ് കു​മാ​ര്‍ .ഇ​ന്ന​ലെ രാ​ത്രി 12 -ഓ​ടെ ബാ​ത്ത് റൂ​മി​ലേ​ക്കെ​ന്നു​പ​റ​ഞ്ഞാ​ണ് പോ​യ​ത്.

സ​മ​യ​മേ​റെ ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തേ​ക്ക് വ​രാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പമു​ണ്ടാ​യി​രു​ന്ന​ത്. രോ​ഗം സം​ബ​ന്ധി​ച്ച ടെ​ന്‍​ഷ​ന്‍ ആ​യി​രി​ക്കാം ആ​ത്മ​ഹ​ത്യ​യ​ലി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വീ​ട്ടു​ന​ല്‍​കി.

Related posts