മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പണം മോഷ്ടിക്കുന്നയാൾ അറസ്റ്റിൽ.പൊന്നാനി നെയ്തല്ലൂർ വളവിൽതറയിൽ വീട്ടിൽ സന്ദീപ് (28) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റു ചെയ്ത രോഗികളുടെ കൂട്ടിരിപ്പുകാരിൽ നിന്നും സ്ഥിരമായി ഇയാൾ പണം മോഷ്ടിക്കാറുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ എസ്ഐ അരുണ്‍ ഷാ, സീനിയർ സിപിഒ ഷിനിൽകുമാർ ഡേവീസ്, സിപിഒ രഞ്ജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.