രോഗിയെ ആശുപത്രി ജീവനക്കാരൻ മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. ആശുപത്രി ജീവനക്കാരൻ വൃദ്ധനായ രോഗിയുടെ വയറ്റിൽ കൈമുട്ട് കൊണ്ട് ഇടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാവുന്നത്.
ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത് എവിടെ നടന്നു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കൂടാതെ രോഗിയെ ക്രൂരമായി മർദിച്ചയാളെ തിരിച്ചറിഞ്ഞിട്ടുമില്ല.
ഇയാളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കൂടാതെ സ്റ്റാഫിനെതിരേ കർശന നടപടി സ്വീകരിക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
വീഡിയോയിൽ, ആശുപത്രി ജീവനക്കാരുടെ യൂണിഫോം ധരിച്ചതായി തോന്നുന്നയാൾ രോഗി കിടക്കുന്ന കട്ടിലിന് സമീപമുള്ള കർട്ടൻ നീക്കുന്നു. തുടർന്ന് രോഗിയുടെ അടുത്ത് വന്ന് കർട്ടൻ അടച്ച ശേഷം കൈമുട്ട് കൊണ്ട് വയറ്റിൽ ഇടിക്കുകയും ചെയ്യുന്നു. വാർഡിൽ സ്ഥാപിച്ച സിസിടിവി കാമറ ശ്രദ്ധയിൽപ്പെട്ട ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
‘ഡോക്ടർമാർക്ക് ആളുകൾ ദൈവപദവി നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ ഡോക്ടർ പിശാചിന്റെ രൂപത്തിലാണ്. നോക്കൂ’ എന്ന അടിക്കുറിപ്പോടെ പ്രൊഫ.സുധാൻഷു ത്രിവേദിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തിന്റെ അവകാശവാദം നിഷേധിക്കുകയും വീഡിയോയിൽ കാണുന്നയാൾ ഒരു ഡോക്ടറല്ലെന്നും ഒരു വാർഡ് ബോയ് അല്ലെങ്കിൽ മറ്റേതെങ്കിലും ആശുപത്രി ജീവനക്കാരൻ ആണെന്നും പറഞ്ഞു.
लोग डॉक्टर को भगवान का दर्जा दिए है
— Prof. Sudhanshu Trivedi (@Sudanshutrivedi) June 24, 2024
परंतु यहाँ डॉक्टर- शैतान का रूप में है देखिए 😳😳 pic.twitter.com/y8BrEj386x