രോഗിക്ക് സ്‌ട്രെച്ചര്‍ കൊടുത്തില്ല; അത്യാഹിത വിഭാഗത്തിന് മുന്നില്‍ കരച്ചിലുമായി ഭാര്യ; മറ്റു രോഗികള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സ്‌ട്രെച്ചര്‍ നല്‍കിയത്

tcr-stratureമുളങ്കുന്നത്തുകാവ്: ഭര്‍ത്താവിനെ എക്‌സ് റേ എടുക്കാനായി കൊണ്ടുപോകാന്‍ സ്്‌ട്രെച്ചര്‍ കിട്ടാത്തതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്ന് ഭാര്യ പൊട്ടിക്കരഞ്ഞു. മുളങ്കുന്നത്തുകാവ് തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ഒരാഴ്ചയായി ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ എക്‌സ് റേ എടുക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യ സ്്‌ട്രെച്ചറിന് വേണ്ടി പലയിടത്തും അന്വേഷിച്ചെങ്കിലും ലഭിച്ചില്ല.

ഒടുവില്‍ അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ അവിടെ സ്‌ട്രെച്ചര്‍ കണ്ടെങ്കിലും  അതെടുക്കാന്‍ ഡ്യൂട്ടിയിലുള്ളവര്‍ സമ്മതിച്ചില്ലത്രെ. ഇതെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്ന് ഈ സ്ത്രീ പൊട്ടിക്കരഞ്ഞത്. ഇവരുടെ കരച്ചില്‍ കണ്ടത്തെിയവര്‍ ബഹളം വെച്ചപ്പോഴാണ് സ്‌ട്രെച്ചര്‍ വിട്ടുകെടു ക്കാന്‍ ജിവനക്കാര്‍ തയ്യാറായത്. ആശൂപത്രിയില്‍ ആവശ്യത്തിന് സ്‌ട്രെച്ചറുകള്‍ ഇല്ലാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്്‌

Related posts