പ്രസവ വേദന തുടങ്ങുമ്പോഴേ അയ്യോ ആ നിലവിളി ശബ്ദമിടോ എന്നു പറഞ്ഞ് കരയുന്ന സ്ത്രീകളെക്കുറിച്ചല്ലേ കേട്ടിട്ടുള്ളു. എന്നാല്‍ വേദനയൊക്കെയുണ്ട്.
പക്ഷേ, സൈക്കിളൊക്കെ ചവിട്ടി ആശുപത്രിയിലെത്തിയാലോ. അങ്ങനെയൊരാളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.
ന്യൂസിലന്‍ഡ് എംപി ജൂലി ആനി ജെന്റര്‍. എങ്ങനെയെത്തായലും സുഖപ്രസവമായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ആനി തന്നെയാണ് തന്റെ പ്രസവാനുഭവം ഫേസബുക്കിലൂടെ അറിയിച്ചത്. ആദ്യ പ്രസവത്തിനും ആശുപത്രിയില്‍ പോകാന്‍ ആനി സൈക്കിള്‍ തന്നെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്.
ഇത്തവണ സൈക്കിളില്‍ പോകണം എന്നൊന്നും കരുതിയിരുന്നതല്ല. യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് ആനി പറയുന്നത്.
ചെറിയൊരു വേദന തോന്നിയപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി. എന്നാല്‍ പത്ത് മിനിറ്റ് കഴിഞ്ഞതും വേദന കൂടി. പക്ഷേ, പിന്മാറാന് തയ്യാറായില്ല. എന്തായാലും ഒരു പ്രശ്നവുമില്ലാതെ പ്രസവം നടന്നു.