കൊച്ചി: പഠനത്തിനായി താമസിക്കാനാണ് ഹോസ്റ്റലുകളെന്നും ഇവ അടിസ്ഥാനപരമായി ഹോട്ടലുകളിൽ നിന്ന് വ്യത്യസ്തമാണെന്നും ആരോഗ്യ സർവകലാശാല.
ഭക്ഷണ വിതരണം, വൈദ്യുതി ഉപയോഗം, സന്ദർശന സമയം, പ്രവേശന സമയം തുടങ്ങിയവയിലൊക്കെ നിയന്ത്രണമുണ്ട്.
നൈറ്റ് ലൈഫ് ആസ്വദിക്കാനല്ല ഹോ സ്റ്റലിൽ കഴിയുന്നത്. 18 വയസിലെ സമ്പൂർണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണമാകുകയുള്ളൂവെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർവകലാശാല പറയുന്നു.
രാവിലെ എട്ടു മുതൽ രാത്രി ഒൻപതര വരെയാണ് മെഡിക്കൽ കോളജുകളിൽ അക്കാദമിക് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനുശേഷം വിദ്യാർഥികൾക്ക് മ തിയായ വിശ്രമം ആവശ്യമാണ്.
ആവശ്യത്തിന് ഉറക്കവും ലഭിക്കണം. 18 വയസു പൂർത്തിയായതുകൊണ്ട് മാനസികമായി പൂർണ വളർച്ചയെത്തിയെന്നു പ റയാനാവില്ല.
അതിന് 25 വയസാകണം. 18 വയസു പൂർത്തിയായതുകൊണ്ട് പൂർണ സ്വാതന്ത്ര്യം വേണമെന്ന വാദം അംഗീകരിക്കാനാവില്ല.
വീട്ടിൽ പോലും ലഭിക്കാത്ത സ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാവില്ല. എൻജിനീയറിംഗ് കോളജുകൾ പോലെയല്ല മെഡിക്കൽ കോളജുകൾ. കാമ്പസിൽ ഒട്ടേറെപ്പേർ വരുന്നതാണ്. ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.