ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ നി​ര​ന്ത​രം മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​മാ​യി​രു​ന്നു: കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു; നി​ല അ​തീ​വ ഗു​രു​ത​രം; പ്ര​തി​ഷേ​ധ​വു​മാ​യി സ​ഹ​പാ​ഠി​ക​ൾ

കാ​ഞ്ഞ​ങ്ങാ​ട്: മ​ൻ​സൂ​ർ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി പാ​ണ​ത്തൂ​ർ സ്വ​ദേ​ശി ചൈ​ത​ന്യ (20) ആ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ഹോ​സ്റ്റ​ൽ വാ​ർ​ഡ​നു​മാ​യു​ള്ള പ്ര​ശ്ന​മാ​ണ് സു​ഹൃ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

ചൈ​ത​ന്യ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ക​യാ​ണ് വി​ദ്യാ​ർ​ഥി​നി. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12 ഓ​ടെ​യാ​ണ് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി‍​യെ ന​യി​ക്കാ​ൻ കാ​ര​ണം മാ​നേ​ജ്മെ​ന്‍റ് ആ​ണെ​ന്ന് ആ​രോ​പി​ച്ച് സ​ഹ​പാ​ഠി​ക​ൾ റോ​ഡി​ലി​റ​ങ്ങി പ്ര​തി​ഷേ​ധം ന​ട​ത്തു​ന്നു.

ഹോ​സ്റ്റ​ൽ വാ​ർ​ഡ​നി​ൽ നി​ന്ന് ചൈ​ത​ന്യ നി​ര​ന​ന്ത​രം മാ​ന​സി​ക പീ​ഡ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. വാ​ർ​ഡ​ൻ പെ​ൺ​കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ൽ ഓ​രോ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്ന​താ​യും സ​ഹ​പാ​ഠി​ക​ൾ വ്യ​ക്ത​മാ​ക്കി. വാ​ർ​ഡ​നു​മാ​യു​ള്ള ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വ​ർ ഇ​തി​നെ​തി​രേ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​രോ​പി​ച്ചു.

Related posts

Leave a Comment