മലയാളികൾക്ക് ഒരു സംസ്കാരമുണ്ട്. ആ സംസ്കാരമാണ് നമ്മുടെ സിനിമകളിലും പ്രതിഫലിക്കുന്നത്. തങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന യഥാർഥ കഥകളാണ് മലയാളികൾ അംഗീകരിക്കുന്നത്. മലയാളത്തിൽ വിജയിച്ച സിനിമകൾ എടുത്തുനോക്കിയാൽ അക്കാര്യം വ്യക്തമാകും.
അതുകൊണ്ടുതന്നെയാകണം മലയാളസിനിമയിലെ നായികമാരുടെ വേഷവിധാനവും മാന്യമായിരിക്കും. തമിഴ് തെലുങ്ക് ബോളിവുഡ് സിനിമകളിൽ ടൂ പീസ് വസ്ത്രം പോലുമണിഞ്ഞ് ഹോട്ട് സെക്സി നായികമാരായി അഭിനയിക്കുന്ന പല നായികമാർക്കും കാന്പുള്ള കഥാപാത്രങ്ങൾ കിട്ടുന്നത് മലയാള സിനിമയിൽ എത്തുന്പോഴാണ്. അങ്ങനെ മലയാളത്തിലെത്തുന്പോൾ ശാലീനസുന്ദരികളായി മാറുന്ന ചില നായികമാരെക്കുറിച്ചറിയാം..
റായ്ലക്ഷ്മി: മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച നടിയാണ് റായ്ലക്ഷ്മി. ഒരു മലയാളസിനിമയിൽ പോലും മാന്യമല്ലാത്ത വേഷത്തിൽ റായിലക്ഷ്മി എത്തിയിട്ടില്ല.അതേ സമയം അന്യഭാഷയിൽ നായകനെ ചുറ്റിപ്പറ്റുന്ന നടിയായും, ഗാനരംഗങ്ങളിൽ വന്ന് മേനി പ്രദർശിപ്പിക്കുന്ന നടിയുമായിട്ട് മാത്രമേ റായിയെ കണക്കാക്കിയിട്ടുള്ളു.
രാധിക ആപ്തേ: ഫഹദ് ഫാസിലിനൊപ്പം ഹരം എന്ന ചിത്രത്തിലൂടെയാണ് രാധിക ആപ്തെ എന്ന നടി മലയാളസിനിമയിൽ എത്തിയത്.മോഡേണ് പെണ്കുട്ടിയായിട്ടാണ് അഭിനയിച്ചതെങ്കിലും വേഷവിധാനം വളരെ മാന്യമായിരുന്നു. എന്നാൽ ബോളിവുഡിൽ നഗ്നയായിവരെ അഭിനയിച്ചിട്ടുള്ള നടിയാണ് രാധിക അപ്തെ.
അഞ്ജലി:തമിഴ് സിനിമകളിൽ കാന്പുള്ള കഥാപാത്രങ്ങൾക്കൊപ്പം ഏതുതരം വേഷം ധരിക്കാനും മടിയില്ലാത്ത നടിയാണ് അഞ്ജലി. എന്നാൽ പോപ്പിൻസ് എന്ന ചിത്രത്തിലൂടെ മലാളത്തിലെത്തിയ അഞ്ജലി കേരള സംസ്കാരത്തിന് യോജിച്ച വേഷം മാത്രമാണ് ചിത്രത്തിൽ ധരിച്ചത്.
കത്രീന കെയ്ഫ്: ബോളിവുഡിലെ സെൻസേഷണൽ നായികയായ കത്രീന കെയ്ഫ് ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്ത് മലയാളത്തിലെത്തിയ കത്രീന മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്പോൾ ബോളിവുഡിന്റേതായ ഒരു വേഷപ്പകർച്ചയും ഇല്ലായിരുന്നു.
സമീറ റെഡ്ഢി: തമിഴ് സിനിമകളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിയില്ലാത്ത മറ്റൊരു നായികയാണ് സമീറ റെഡ്ഡി. എന്നാൽ ഒരുനാൾ വരും എന്ന മോഹൻലാൽ ചിത്രത്തിൽ വളരെ പക്വതയുള്ള അമ്മവേഷം സമീറയ്ക്ക് കിട്ടി. മോഡേണായിരുന്നവെങ്കിലും വേഷം മാന്യമായിരുന്നു.
ശ്രീയ ശരൺ: പോക്കിരി രാജ എന്ന ചിത്രത്തിൽ പൃഥ്വിരാജിനും മമ്മൂട്ടിക്കുമൊപ്പം നല്ലൊരു തുടക്കമാണ് ശ്രീയ ശരണിന് ലഭിച്ചത്. ലളിതമായ ജീവിതം ആഗ്രഹിക്കുന്ന പെണ്കുട്ടിയുടെ, കരുത്തുള്ള വേഷമായിരുന്നു ശ്രിയയ്ക്ക് മലയാളത്തിൽ. വേഷവും അങ്ങനെതന്നെയായിരുന്നു. തമിഴിലെ കാര്യം പറയേണ്ടതില്ലല്ലോ.
നയൻതാര: മലയാളിയായ നയൻതാര മലയാളത്തിനു പുറത്തുള്ള മറ്റു തെന്നിന്ത്യൻ ഭാഷകളിൽ ബിക്കിനിയടക്കമുള്ള ഗ്ലാമർ വേഷങ്ങളണിഞ്ഞു പ്രത്യക്ഷപ്പെടുന്നതിൽ മടികാണിക്കാറില്ല. ആദ്യചിത്രമായ മനസിനക്കരെയിലും പിന്നാലെ വന്ന മലയാളചത്രങ്ങളിലെല്ലാം ശാലീനവേഷത്തിലാണെത്തിയത്.
ഇതര തെന്നിന്ത്യൻ ഭാഷകളിലേക്കു കടന്നതോടെ ധരിക്കുന്ന വസ്ത്രത്തിന്റെ അളവു കുറഞ്ഞു. എന്നാൽ പിന്നീടഭിനയിച്ച ബോഡിഗാർഡ്, ഭാസ്കർ ദി റാസ്കൽ, പുതിയ നിയമം തുടങ്ങിയ മലയാള ചിത്രങ്ങളിലും മാധ്യമായ വസ്ത്രമാണ് നയൻസ് ധരിച്ചത്. ട്വന്റി 20 എന്ന മലയാളചിത്രലെ ഗാനരംഗത്തു മാത്രമാണ് നയൻതാര കുറച്ചു ഗ്ലാമറസായെത്തിയത്.
ചാർമി കൗർ: കാട്ടുചെന്പകമെന്ന ചിത്രത്തിൽ അഭിനയിച്ച ചാർമി കൗർ എന്ന നടിയും പിന്നീട് അഭിനയിച്ച ഇതരഭാഷാ ചിത്രങ്ങളിലൊന്നും ഗ്ലാമറസാകാൻ പിശുക്കുകാണിച്ചിട്ടില്ല. മമ്മൂട്ടിയുടെ നായികയായഭിനയിച്ച താപ്പാനയിലും ചാർമി മാന്യമായ വസ്ത്രം മാത്രമാണ് ധരിച്ചത്.
തപ്സി പന്നു: തമിഴ് സിനിമയിലൂടെ വെള്ളിത്തിരിയിലെത്തി ബോളിവുഡ് സിനിമയിലേക്കു കടന്ന തപ്സി പന്നു ഇന്നു തിരക്കുള്ള ബോളിവുഡ് നടിമാരിൽ ഒരാളാണ്. അതിന്റേതായ രൂപമാറ്റവും നടിക്കുണ്ട്. എന്നാൽ ഡബിൾസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ തപ്സി ആ വേഷപ്പകർച്ചകളൊന്നും ഇവിടെ ഉപയോഗിച്ചിട്ടില്ല.
തൃഷ കൃഷ്ണൻ: തമിഴിലും തെലുങ്കിലും മിന്നുന്ന താരമാണ് തൃഷ കൃഷ്ണ. ഏതു വേഷം ധരിച്ച് അഭിനയിക്കാനും തൃഷ തയാറാണ്. അതു പ്രേക്ഷകർ കണ്ടിട്ടുമുള്ളതാണ്. എന്നാൽ ഹേ ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ തൃഷ കേരള സംസ്കാരത്തെ മാനിച്ച് അത്തരത്തിലുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചാണ് അഭിനയിച്ചത്.
ഹൻസിക മോട്വാണി: തമിഴ്-തെലുങ്ക് സിനിമയിലെ മറ്റൊരു സെൻസേഷണൽ നടിയായ ഹൻസിക മോട്വാണി കാര്യവും വ്യത്യസ്തമല്ല. ഗ്ലാമർ വേഷമണിഞ്ഞു കാമറയ്ക്കു മുന്നിലെത്താൻ ഒരു മടിയും കാണിക്കാത്ത നടിയായ ഹൻസിക വില്ലൻ എന്ന ചിത്ത്രതിലൂടെയാണ് മലയാളത്തിലെത്തിയത്. മോഹൻലാൽ ചിത്രത്തിൽ തമിഴ് താരം വിശാലിനൊപ്പം എത്തിയ ഹൻസിക മാന്യമായ വേഷത്തിൽ മാത്രമാണ് അഭിനയിച്ചത്.
-പി.ജി