പാലക്കാട്: പാലക്കാട് നഗരത്തെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇന്നലെ രാത്രിയാണ് പാലക്കാട് നഗരത്തെ ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
ഇതോടെ നഗരത്തിലേക്കുള്ള വഴികൾ തുറന്നു. രാവിലെ പ്രധാനപ്പെട്ട മിക്ക ഇടങ്ങളിലും വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഹോട്ട്സ്പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കിയെങ്കിലും പാലക്കാട് കർശന പരിശോധനകൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.