കൊടും വേനലിൽ കരുതലൊരുക്കാം; യാ​ത്ര​ക​ളി​ൽ കു​ട ചൂ​ടാം, കു​ടി​വെ​ള്ളം ക​രു​താം

 

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ ചൂ​ട് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

  • പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​രീ​ര​ത്തി​ല്‍ നേ​രി​ട്ട് കൂ​ടു​ത​ല്‍ സ​മ​യം തു​ട​ര്‍​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • ജ​ലം പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ക്കാ​നും വേ​ന​ല്‍ മ​ഴ ല​ഭി​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ ക​രു​ത​ണം.
  • പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക. നി​ര്‍​ജ്ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ര്‍​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ള്‍ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.
  • അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണം.
  • പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ പാ​ദ​ര​ക്ഷ​ക​ള്‍ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ചി​തം.
  1. കാ​ട്ടു​തീ​യ്ക്കും സാ​ധ്യ​ത
    വേ​ന​ല്‍ ചൂ​ട് അ​ധി​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ട്ടു​തീ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന​വ​രും വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കാ​ട്ടു​തീ ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. വ​നം വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.
  2. വേ​ന​ല്‍​ക്കാ​ല​ത്ത് മാ​ര്‍​ക്ക​റ്റു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, മാ​ലി​ന്യ​ശേ​ഖ​ര​ണ​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ള്‍ (ഡം​പിം​ഗ് യാ​ര്‍​ഡ്) തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ തീ​പി​ടി​ത്ത​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​നും വ്യാ​പി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഫ​യ​ര്‍ ഓ​ഡി​റ്റ് ന​ട​ത്തി കൃ​ത്യ​മാ​യ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണം. ഇ​വ​യോ​ട് ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന​വ​രും സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്കു​ക.
  3. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്ക​ണം. ക്ലാ​സ്മു​റി​ക​ളി​ല്‍ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ല്‍ പ​രീ​ക്ഷാ​ഹാ​ളു​ക​ളി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം.വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം.
  4. കു​ട്ടി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ വെ​യി​ലേ​ല്‍​ക്കു​ന്ന അ​സം​ബ്ലി​ക​ളും മ​റ്റ് പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക​യോ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണം. കു​ട്ടി​ക​ളെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന സ്‌​കൂ​ളു​ക​ള്‍ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​യ്ക്കു മൂ​ന്നു​വ​രെ കു​ട്ടി​ക​ള്‍​ക്ക് നേ​രി​ട്ട് ചൂ​ട് ഏ​ല്‍​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.
  5. അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ള്‍​ക്ക് ചൂ​ട് ഏ​ല്‍​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ അ​താ​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
  6. പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കാ​തെ​യി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. ഇ​ത്ത​രം വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​വ​രു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണം.
  7. ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ ഉ​ച്ച​സ​മ​യ​ത്തു (രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​യ്ക്ക് മൂ​ന്നു വ​രെ) സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​താ​ത് സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​വ​ര്‍​ക്കു ചൂ​ട് ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം നി​ർ​ദേ​ശി​ക്കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ല്‍ യാ​ത്ര​യ്ക്കി​ട​യി​ല്‍ അ​ല്പ​സ​മ​യം വി​ശ്ര​മി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ല്‍​കു​ക​യും ചെ​യ്യ​ണം.
  • യാ​ത്ര​ക​ളി​ൽ കു​ട ചൂ​ടാം, കു​ടി​വെ​ള്ളം ക​രു​താം
    മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​യ്ക്ക് മൂ​ന്നു വ​രെ​യു​ള്ള സ​മ​യ​ത്ത് കു​ട​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യും നേ​രി​ട്ട് വെ​യി​ല്‍ ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക​യും വേ​ണം. ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് സു​മ​ന​സു​ക​ള്‍ കു​ടി​വെ​ള്ളം ന​ല്‍​കി നി​ർ​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ സ​ഹാ​യി​ക്ക​ണം.
  • യാ​ത്ര​യി​ലേ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ ആ​വ​ശ്യ​മാ​യ വി​ശ്ര​മ​ത്തോ​ടെ യാ​ത്ര തു​ട​രു​ന്ന​താ​കും ന​ല്ല​ത്. വെ​ള്ളം കൈ​യി​ല്‍ ക​രു​തു​ക.
  • നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍, കാ​ഠി​ന്യ​മു​ള്ള ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കു​ക. ജോ​ലി​യി​ല്‍ ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഉ​റ​പ്പു വ​രു​ത്ത​ണം.
  • ഉ​ച്ച​വെ​യി​ലി​ല്‍ ക​ന്നു​കാ​ലി​ക​ളെ മേ​യാ​ന്‍ വി​ടു​ന്ന​തും മ​റ്റു വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ വെ​യി​ല​ത്ത് കെ​ട്ടി​യി​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. മൃ​ഗ​ങ്ങ​ള്‍​ക്കും പ​ക്ഷി​ക​ള്‍​ക്കും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക.
  • പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക. ഒ​ആ​ര്‍​എ​സ് ലാ​യ​നി, സം​ഭാ​രം തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.
  • കു​ട്ടി​ക​ളെ​യോ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യോ പാ​ര്‍​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​രു​ത്തി​പോ​ക​രു​ത്.
  • അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ ഉ​ട​നെ വി​ശ്ര​മി​ക്കു​ക​യും വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും ചെ​യ്യു​ക.
  • കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ​യും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ള്‍ ശ്ര​ദ്ധി​ക്കു​ക​യും അ​നു​സ​രി​ക്കു​ക​യും ചെ​യ്യ​ണം.

Related posts

Leave a Comment