ബി​രി​യാ​ണി​ഗ​ന്ധം പൊ​ല്ലാ​പ്പാ​യി; ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ ഹോ​ട്ട​ലി​നു പി​ഴ

hotel

ഗ​ന്ധം കൂ​ടി​പ്പോ​യി എ​ന്ന അ​യ​ൽ​വാ​സി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ല​ണ്ട​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​ക​ളോ​ട് പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നു കോ​ട​തി. “ഖു​ശി ഇ​ന്ത്യ​ൻ ബു​ഫെ റ​സ്റ്റ​റ​ന്‍റ്’​എ​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​ക​ളാ​യ ഷ​ബ്ന-​മു​ഹ​മ്മ​ദ് ഖു​ശി ദ​ന്പ​തി​ക​ൾ​ക്കാ​ണ് കോ​ട​തി ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

ബി​രി​യാ​ണി, ബ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ പാ​കം ചെ​യ്യു​ന്പോ​ഴു​ള്ള ഗ​ന്ധം അ​സ​ഹ​നീ​യ​മാ​ണെ​ന്ന പ​രാ​തി​യു​മാ​യാ​ണ് അ​യ​ൽ​വാ​സി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ദ​ന്പ​തി​ക​ൾ 500 പൗ​ണ്ട് പി​ഴ​യ​ട​യ്ക്കു​ന്ന​തി​നു പു​റ​മേ പ​രാ​തി​ക്കാ​ർ​ക്കു 30 പൗ​ണ്ട് വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും മി​ഡി​ൽ​ബോ​ർ​ഗ് കൗ​ണ്‍​സി​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഗ​ന്ധം പു​റ​ത്തു​പോ​കാ​തി​രി​ക്കാ​നു​ള്ള ഫി​ൽ​ട്ട​റിം​ഗ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

Related posts