തൃശൂർ: ഹോട്ടലുകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നു മന്ത്രി എ.സി. മൊയ്തീൻ. ഹോട്ടലുകളിലെ ഖര-ജല മാലിന്യ സംസ്കരണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചു നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ഭക്ഷണ വ്യാപാരം നിയമവിധേയമാക്കി നിയന്ത്രിക്കുന്നതിനു നിയമനിർമാണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.കെ. പ്രകാശ് അധ്യക്ഷനായി. പ്രതിനിധിസമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് അധ്യക്ഷനായി. മുഖ്യാതിഥിയായി പങ്കെടുത്ത മേയർ അജിത വിജയനെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ, കൗണ്‍സിലർ അനൂപ് ഡേവിസ് കാട, കെഎച്ച്ആർഎ രക്ഷാധികാരി എൻ. കുമാരൻ, സംസ്ഥാന സെക്രട്ടറിമാരായ സി. ബിജുലാൽ, അബ്ദുൾ അസീസ്, വൈസ് പ്രസിഡന്റുമാരായ പി.സി. ബാവ, എം. അബ്ദുൾ റസാഖ്, മലപ്പുറം ജില്ലാ പ്രസിഡന്റ് മമ്മുണ്ണി മങ്കട, ജില്ലാ വർക്കിംഗ് പ്രസിഡന്റ് അന്പാടി ഉണ്ണികൃഷ്ണൻ, ടി.പി. സലിം, ജില്ലാ ട്രഷറർ സുന്ദരൻ നായർ, എസ്. സന്തോഷ്, എൻ.കെ. അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.