കൊല്ലം : കോർപറേഷൻ ആരോഗ്യവകുപ്പ് ജീവനക്കാർ ഹോട്ടലുകളിലും ചായക്കടകളിലു പരിശോധന നടത്തി. രാവിലെ വാടി, തങ്കശേരി, ആൽത്തറമൂട് ,ലക്ഷ്മിനട ഭാഗങ്ങളിലാണ് പരിശോധന നടത്തിയത് .അഞ്ച് ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു. പഴകിയ ഭക്ഷണസാധനങ്ങൾ വിറ്റ ഹോട്ടലുകളും നിരോധിത പ്ലാസ്റ്റിക് കവറുകൾ സൂക്ഷിച്ചിരുന്ന ഹോട്ടലുകൾ ഉൾപ്പടെയുള്ള വയ്ക്ക് നോട്ടീസ് നൽകിയതായി കോർപറേഷൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയകുമാർ, ജൂനിയർ ഇൻസ്പെക്ടർ ഷാജി എന്നിവർ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരും.
ശബരിമല സീസൺ; ഹോട്ടലുകളിൽ പരിശോധന: അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി
