ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുൻവശത്ത് പ്രവർത്തിച്ചിരുന്ന ലഘുഭക്ഷണശാല അടപ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ലഘുഭക്ഷണശാല അടയ്ക്കാൻ നിർദേശിച്ചത്.
ആർപ്പുക്കര പഞ്ചായത്തിന്റെ കുടംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഭക്ഷണശാല നടത്തികൊണ്ടിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ലഘുഭക്ഷണശാല പ്രവർത്തിക്കുന്നതെന്ന് രാഷ്്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 10ന് മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരൻ ഡ്യൂട്ടിക്കിടയിൽ കാപ്പി വാങ്ങാൻ എത്തുകയും, കാപ്പിക്ക് പകരം ചായ കൊടുക്കുകയും,
കാപ്പിയാണ് ഞാൻ ചോദിച്ചതെന്ന് ജീവനക്കാരൻ പറഞ്ഞപ്പോൾ, ദേഷ്യപ്പെട്ടു ഫ്ളാക്സിൽ നിന്ന് ചായ തിരികെ ഒഴിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന് ജീവനക്കാരൻ പരാതി നൽകുകയും ചെയ്തു.