ഷവര്‍മ കഴിച്ച് ചികിത്സയിലായ കോട്ടയം സ്വദേശി മരിച്ച സംഭവത്തിനു പിന്നാലെ തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന.
നിരവധി ഹോട്ടലുകളിൽ നിന്ന് വൃത്തിയില്ലാതെ പാചകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി.
ഒന്‍പത് ഹോട്ടലുകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്കി. പല സ്ഥലത്തും പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
ഇനിയുള്ള ദിവസങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തുമെന്ന് വിവരം. സഹകരണ ആശുപത്രിയുടെ ക്യാന്റീനില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി.
ഷവർമ കഴിച്ച് മരിച്ച കോട്ടയം സ്വദേശിയായ രാഹുല്‍ കാക്കനാട് മാവേലി ഹോട്ടലിൻ നിന്നാണ് ഷവർമ കഴിച്ചത്.
രാഹുലിന്റെ ലാബ് പരിശോധന ഫലങ്ങള്‍ കിട്ടിയ ശേഷം കാക്കനാട് മാവേലി ഹോട്ടലിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്.