ഏതൊക്കെ തരത്തിലുള്ള ഹോട്ടലുകള്‍ക്കാണ് ജിഎസ്ടി ഈടാക്കാന്‍ കഴിയുക! വഞ്ചിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്; സ്വന്തം അനുഭവം ഉദാഹരണമാക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിവരിക്കുന്നു

ജിഎസ്ടി വന്നാല്‍ ഭൂരിഭാഗം സാധനങ്ങള്‍ക്കും വില കുറയുമെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനുശേഷം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എന്ത് വാങ്ങിച്ചാലും ജിഎസ്ടിയുടെ പേരില്‍ കഴുത്തറപ്പന്‍ കൂലിയാണ് ആളുകളില്‍ നിന്ന് ഈടാക്കുന്നത്. ജിഎസ്ടി വന്നതോടെ പുറത്തു പോയി ഭക്ഷണം കഴിക്കുന്ന കാര്യം കേള്‍ക്കുന്നത് പോലും പേടിയാണ് പലര്‍ക്കും. ഭക്ഷണത്തിന്റെ തുകയോളം ജിഎസ്ടി ഈടാക്കിയ അനുഭവങ്ങളും പലരും സോഷ്യല്‍മീഡിയ വഴി പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഈ ജിഎസ്ടി ഈടാക്കാന്‍ ഭൂരിഭാഗം ഹോട്ടലുകള്‍ക്കും അധികാരമില്ലെന്നത് പലര്‍ക്കുമറിയില്ല.

ഏതൊക്കെ തരം ഹോട്ടലുകള്‍ക്കാണ് ഇവ ചാര്‍ജു ചെയ്യാന്‍ കഴിയുക എന്നതും പലര്‍ക്കുമറിയില്ല. എന്നാല്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ ജിഎസ്ടി എന്നാല്‍ എത്ര ശതമാനമാണ്? ഏതൊക്കെ തരം ഹോട്ടലുകള്‍ക്കാണ് ഇവ ചാര്‍ജ് ചെയ്യാന്‍ കഴിയുക? എന്നൊക്കെ. എന്നാല്‍ കേട്ടോളൂ. സത്യമിതാണ്, ജിഎസ്ടി നമ്പറില്ലാത്ത ബില്ലുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാന്‍ ഹോട്ടലുകള്‍ക്ക് അധികാരമില്ല. ജിഎസ്ടി നമ്പറില്ലാതിരുന്നിട്ടും ജിഎസ്ടി ബില്ലിലടിച്ച് അത്തരത്തില്‍ കബളിപ്പിക്കാന്‍ ശ്രമിച്ച് പിന്നീട് ഹോട്ടലുകാര്‍ കുടുങ്ങിയ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്. ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയതിനാല്‍ തനിക്ക് അബദ്ധം മനസ്സിലായി എന്നും എന്നാല്‍ ഇത് ഓരോ സാധാരണക്കാരനും തിരിച്ചറിയണമെന്നും ജഗദീഷ് ലാദെ എന്ന സിഎക്കാരന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഹോട്ടലുകാര്‍ തിരുത്തി നല്‍കിയ ബില്ലും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ജഗദീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

രജിസ്റ്റര്‍ ചെയ്യാത്ത ബിസിനസ്സുകള്‍ ജിഎസ്ടി ഈടാക്കാന്‍ അനുവദിച്ചിട്ടില്ല. ഇപ്പോഴും ചില റെസ്റ്റോറന്റുകള്‍ 18% ജിഎസ്ടി ഈടാക്കുന്നു. താഴെ കാണുന്ന ബില്ല് അത്തരത്തില്‍ ഒരു വ്യാജ ബില് ആണ്. ഞാന്‍ ഒരു ചാര്‍ട്ടര്‍ഡ് അക്കൗണ്ടന്റ് ആണ.് എനിക്ക് ഇതിനെപറ്റി വ്യക്തമായ ധാരണ ഉണ്ട് എന്നും മനസിലാക്കിയ അയാള്‍ അധികമായി ഈടാക്കിയ തുക തിരികെ തന്നു. പക്ഷെ ഇതു പോലെ നമ്മളില്‍ എത്ര പേര്‍ വഞ്ചിപെട്ടുകാണും..ഇപ്പോള്‍ ജിഎസ്ടി ആണ് എല്ലാ ഷോപ്പിംഗ്, റെസ്റ്റോറന്റ് ബില്ലുകളില്‍ ഉപയോഗിക്കുന്നത് എന്ന് നമുക്കറിയാം. എന്നിരുന്നാലും ചില ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും വ്യാജ ജിഎസ്ടി ബില്‍ അല്ലെങ്കില്‍ ജിഎസ്ടി നമ്പറുകള്‍ ഉപയോഗിച്ച് ഉപഭോക്താവില്‍ നിന്നും അധിക ചാര്‍ജ് ഈടാക്കുന്നത് എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം.

1) രജിസ്റ്റര്‍ ചെയ്തതും രജിസ്റ്റര്‍ ചെയ്യാത്തതും ആയ ഡീലറെ എങ്ങനെ തിരിച്ചറിയാം ? രജിസ്റ്റര്‍ ചെയ്ത ഡീലേഴ്സ് അവരുടെ ബില്ലില്‍ ജിഎസ്ടി നമ്പര്‍ പ്രിന്റ് ചെയ്തിരിക്കണം.

2) നിങ്ങള്‍ക്കു കിട്ടിയ ബില്ലില്‍ അവര്‍ വ്യാജ ജിഎസ്ടി നമ്പര്‍ ആണോ പ്രിന്റ് ചെയ്തിരിക്കുന്നത് എന്നു എങ്ങനെ തിരിച്ചറിയാം?

താഴെ കാണുന്ന ലിങ്കില്‍ നിങ്ങള്‍ ബില്ലില്‍ തന്നിട്ടുള്ള GSTIN നമ്പര്‍ ടൈപ്പ് ചെയ്തു സെര്‍ച്ച് ചെയ്താല്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേര്,ബിസിനസ്സ്, തിയ്യതി, സ്റ്റേറ്റ് മുതലായ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

en¦v: https://services.gst.gov.in/services/searchtp

GSTIN എന്നത് 15 അക്ക ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന കോഡാണ്, അത് ഓരോ ടാക്‌സ്‌പേയറുടെ പേരിലും സംസ്ഥാന അടിസ്ഥാനമാക്കിയുള്ളതാണ്. 15 അക്ക GSTIN (Goods and Services Tax Identification Number) 5 ഭാഗങ്ങളായി താഴെ ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ നല്‍കിയിരിക്കുന്നു.
gst2

# ആദ്യ രണ്ട് അക്കങ്ങള്‍. 2011 ലെ സെന്‍സസ് പ്രകാരമുള്ള സംസ്ഥാന കോഡുകള്‍ ആണ്.

സംസ്ഥാന കോഡുകള്‍ : 01-ജമ്മു-കാശ്മീര്‍, 02-ഹിമാചല്‍ പ്രദേശ്, 03-പഞ്ചാബ്, 04-ചണ്ഡീഗഡ്, 05-ഉത്തരാഖണ്ഡ്, 06-ഹരിയാന, 07-ഡല്‍ഹി, 08-രാജസ്ഥാന്‍, 09-ഉത്തര്‍ പ്രദേശ് , 10-ബീഹാര്‍, 11-സിക്കിം, 12-അരുണാചല്‍ 14 നാഗാലാന്‍ഡ്, 14 മണിപ്പൂര്‍, 15 മിസോറാം, 16 ത്രിപുര, 17 മേഘാലയ, 18 അസാം, 19-പശ്ചിമബംഗാള്‍, 20 ജാര്‍ഖണ്ഡ്, 21-ഒറിസ്സ , 22-ഛത്തീസ്ഗഡ്, 23 മദ്യ പ്രദേശ് 25-ദമന്‍, ദിയു, 24 ഗുജറാത്ത് , 26-ദാദര്‍-നാഗര്‍ ഹവേലി, 27-മഹാരാഷ്ട്ര, 28 ആന്ധ്രപ്രദേശ്, 29 കര്‍ണാടക, 30 ഗോവ, 31-ലക്ഷദ്വീപ് 32-കേരളം, 33-തമിഴ്‌നാട്, 34-പുതുച്ചേരി, 35- അനാഡമന്‍, നിക്കോബാര്‍ ദ്വീപുകള്‍.
gst3

# അടുത്ത 10 അക്കങ്ങള്‍ രജിസ്റ്റര്‍ ചെയ്ത PAN പാന്‍ നമ്പര്‍ ആയിരിക്കും

# പതിമൂന്നാം അക്കം സൂചിപ്പിക്കുന്നത് അതേ PAN നമ്പറില്‍ അതേ സംസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ബിസിനെസ്സ് സ്ഥാപനങ്ങളുടെ എണ്ണം ആണ്

# പതിനാലാമത്തെ അക്കം ഇപ്പോഴും ‘ Z ‘ ആയിരിക്കും

# പതിനഞ്ചാമത്തെ അക്കം (Error checksum) പിഴവുകള്‍ കണ്ടെത്തുന്നതിന് ഉപയോഗിയ്ക്കുന്ന ചെക്ക് കോഡ് ആയിരിക്കും.

3) റെസ്റ്റോറന്റുകളുടെ ജിഎസ്ടി നിരക്കുകള്‍ എത്രയാണ്?

Non-AC/Non-Alcohol ഹോട്ടലുകള്‍ക്ക് 12%

AC/Alcohol ലഭ്യമായ ഹോട്ടലുകള്‍ക്ക് 18%

5 സ്റ്റാര്‍ ഹോട്ടലുകള്‍ക്കോ ആഢംബര ഹോട്ടലുകള്‍ക്കോ 28%

4) SGST യും CGST യും എന്താണ്?

SGST യും CGST യും എന്താണ് എന്നതില്‍ പല ഉപഭോക്താക്കളും വ്യക്തമായ ധാരണ ഇല്ല . എന്തുകൊണ്ട് GST ഒരു ബില്ലില്‍ രണ്ടുതവണ പ്രയോഗിക്കുന്നു?. SGST, (State Goods and Service Tax) എന്നും CGST, ( Central Goods and Service Tax,) എന്നുമാണ് അര്‍ഥമാക്കുന്നത്. അതായത് നികുതി അടയ്ക്കുന്നതില്‍ പകുതി സ്റ്റേറ്റ് ട്രഷറിയില്‍ പോകുന്നു (SGST) , മറ്റേ പകുതി കേന്ദ്ര സര്‍ക്കാര്‍ ട്രഷറിയിലേക്ക് പോകുന്നു (CGST )

5) GST യുടെ പേരില്‍ വ്യാജ ബില്‍ ഉപയോഗിച്ച് അധിക ചാര്‍ജ് ഈടാക്കുന്നുണ്ടോ ? എങ്ങനെ പരാതി നല്‍കാം ?

ഇമെയില്‍: [email protected]. ഫോണ്‍: 0120-4888999, 011-23370115. twitter: @askGST_Goi, @FinMinItn, www.ispeedtax.com
www.gst.ispeedtax.com


Related posts