പത്തനംതിട്ട: ഹർത്താലുകളിൽ നിന്ന് ഹോട്ടലുകളെ ഒഴിവാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ യോഗം ആവശ്യപ്പെട്ടു.തുടർച്ചയായ ഹർത്താലുകളും മുന്നറിയിപ്പുകളില്ലാത്ത പ്രഖ്യാപനങ്ങളും ഹോട്ടൽ വ്യവസായ മേഖലയ്ക്കു വൻ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് രാജമാണിക്യം അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ് സി. മൂലയില്‍ ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനവും സംസ്ഥാന സെക്രട്ടറി കെ.എം. രാജ മെംബര്‍ഷിപ്പ് വിതരണോദ്ഘാടനവും നടത്തി.
സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെരീഫ്, എൻ.കെ. മുരളീധരന്, നന്ദകുമാര്‍, ഉല്ലാസ്, രാജേഷ് ജി. നായര്‍, ശശി ഐസക്, സജി കോശി, സുനു ഫിലിപ്പ്, മുരുകന്, ലിസി അനു, ബാലകൃഷ്ണകുറുപ്പ്, നവാസ്, സക്കീര്‍, എന്നിവര്‍ പ്രസംഗിച്ചു.
ഹോട്ടലുകള്‍ക്കുള്ള ജിഎസ്ടി ഒരു ശതമാനമായി നിജപ്പെടുത്തണമെന്നും ഹോട്ടലുകളെ ചെറുകിട വ്യവസായമായി പ്രഖ്യാപിക്കുക, അനധികൃത ഭക്ഷണ ശാലകള്‍ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരവാഹികളായി പ്രസാദ് ആനന്ദ ഭവന് – പ്രസിഡന്റ്, രാജമാണിക്യം – സെക്രട്ടറി, രാജേഷ് ജി. നായര്‍ – ട്രഷറാര്‍, സജി കോശി ജോർജ് – വര്‍ക്കിംഗ് പ്രസിഡന്റ്, ശശി ഐസക്, രവീന്ദ്രകുമാര്‍, എം.കെ. മുരുകന് – വൈസ് പ്രസിഡന്റുമാര്‍, ലിസി അനു, സക്കീര്‍ ശാന്തി, സുനു ഫിലിപ്പ് കുറ്റിയില്‍, തമ്പി റ്റീന – ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.