കറുകച്ചാല്‍: ഹോട്ടല്‍ ഉടമയായ യുവതിയെ ആക്രമിക്കുകയും ഹോട്ടല്‍ അടിച്ചുതകര്‍ത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. കറുകച്ചാല്‍ ബംഗ്ലാംകുന്നില്‍ അരുണ്‍ ഷാജിയെ (29)യാണു കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞദിവസം രാത്രി 9.30നു കറുകച്ചാല്‍ ജംഗ്ഷനുസമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെത്തി പാഴ്സല്‍ വാങ്ങിയതിനുശേഷം ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയെ കൈയേറ്റം ചെയ്യുകയും സമീപമിരുന്ന കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു.
ബില്ലിംഗ് മെഷീന്, പരസ്യ ബോര്‍ഡ്, മേശ, കസേര എന്നിവ അടിച്ചുതകര്‍ക്കുകയും ഇവിടെയുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ നിലത്തെറിയുകയും ചെയ്തു. പ്രതിക്ക് ഹോട്ടല്‍ നടത്തിപ്പുകാരായ യുവതിയോടും ഭര്‍ത്താവിനോടും മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാള്‍ ആക്രമണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.