തിരുവനന്തപുരം:എന്തൊരപ്പി കേൾക്കണതൊക്കെ സത്യമോ. തലസ്ഥാനത്ത് ഇന്നലെ നടന്ന തമ്മിത്തല്ലിന്‍റെ കാരണം കേട്ടൽ ഒരു പക്ഷേ നിങ്ങൾക്ക് ചിരിയടക്കാനാവില്ല.
സംസ്ഥാനത്തൊട്ടാകെ കല്യാണത്തിന് ഭക്ഷണത്തിന്‍റെ പേരിൽ തല്ലുണ്ടാകുന്നത് ഇപ്പോൾ ഒരു സ്ഥിരം സംഭവമായിരി ക്കേവാണ് ഇത്തരത്തിലൊരു വ്യത്യസ്ത തല്ല് ഉണ്ടാവുന്നത്. തലസ്ഥാനത്തെ തല്ലുമാല ഇപ്പോൾ ചിരിപടർത്തുകയാണ്.
പാറശാല ഉദിയൻകുളങ്ങരയിലെ ഹോട്ടലിൽ രണ്ടു പേർ തമ്മിലുണ്ടായ അടിപിടിയുടെ കാരണം ഇങ്ങനെ…
ഭക്ഷണം കഴിക്കുന്നത് നോക്കിയെന്നാരോപിച്ചാണ് ഹോട്ടലിൽ രണ്ടു പേര് തമ്മിൽ അടിയുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് ഹോട്ടലിൽ ഒരേ മേശയ്ക്ക് എതിർവശങ്ങളിലിരുന്ന് ഭക്ഷണം കഴിച്ചവർ തമ്മിലടിച്ചത്.
ഹോട്ടലുടമയുടെ പരാതിയിൽ ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യാസക്തിയിലായിരുന്നെന്ന് പാറശാല പൊലീസ് പറഞ്ഞു.
സംഭവത്തിൽ ടിപ്പർ ഡ്രൈവറായ പാറശാല സ്വദേശിയേയും തെങ്ങുകയറ്റ തൊഴിലാളിയായ കൊച്ചോട്ടുകോണം സ്വദേശിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.