തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന റെയ്ഡിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്. ഹോട്ടൽ പരിശോധനയില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു.
രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞത് നുണയാണെന്ന് ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വ്യക്തമായെന്നും കോണ്‍ഗ്രസ് എന്തോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സിനിമാ നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യുസേഴ്സ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയ നടപടിയിലും മന്ത്രി പി.രാജീവ് പ്രതികരിച്ചു.
എല്ലാ സംഘടനകളിലും സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സംഘടനകള്‍ക്ക് ഉള്ളിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതാത് സംഘടനകളാണെന്നും മന്ത്രി പറഞ്ഞു.