ആ ആരോ ആരാണ് ..! ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചശേഷം വാ​ട​ക ന​ൽ​കാ​തെ എ​ഡി​ജി​പി മു​ങ്ങി ; സംഭവം വിവാദമായതോടെ പ​ണി​കി​ട്ടു​മെ​ന്നറിഞ്ഞതോടെ “ആ​രോ’ പ​ണ​മ​ട​ച്ചു നാണക്കേട് മാറ്റി

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ച ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ട​ക​യും, ഭ​ക്ഷ​ണ​ത്തി​ന്‍റെ ബി​ല്ലും ന​ൽ​കാ​തെ ‘മു​ങ്ങി​യ​ത്’ വി​വാ​ദ​മാ​യി. സം​ഭ​വ​ത്തെ​ക്കു ​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി മു​ഹ​മ്മ​ദ് യാ​സി​ൻ ഉ​ത്ത​ര​വി​ട്ട​തോ​ടെ ആ​രോ മു​ഴു​വ​ൻ തു​ക​യും ഹോ​ട്ട​ലി​ൽ അ​ട​ച്ചു സേ​ന​യു​ടെ മാ​നം കാ​ത്തു.

മാ​വൂ​ർ റോ​ഡി​ൽ ആ​ർ​പി മാ​ളി​നോ​ടു ചേ​ർ​ന്ന ഹോ​ട്ട​ലി​ൽ ഒ​രു​ദി​വ​സം താ​മ​സി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ഡി​ജി​പി​യാ​ണ് പ​ണം കൊ​ടു​ക്കാ​തെ മു​ങ്ങി​യ​ത്. മു​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ടി.​പി. സെ​ൻ​കു​മാ​റു​മാ​യി അ​ടു​ത്തി​ടെ ഏ​റ്റു​മു​ട്ടി​യ​ത​ട​ക്കം വി​വാ​ദ നാ​യ​ക​നാ​യ ഇ​ദ്ദേ​ഹം ഏ​പ്രി​ൽ എ​ട്ടി​ന് ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​യി പോലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടെത്തി രാ​ത്രി 11നാ​ണ് ഹോ​ട്ട​ലി​ൽ നേ​രി​ട്ടെ​ത്തി മു​റി​യെ​ടു​ത്ത​ത്. പി​റ്റേ​ന്ന് വൈ​കീ​ട്ട് ഏ​ഴി​ന് തി​രി​ച്ചു​പോ​വു​ക​യും ചെ​യ്തു.

മു​റി വാ​ട​ക, 3450 രൂ​പ​യു​ടെ ഭ​ക്ഷ​ണം, ഇ​ന്‍റ​ർ​നെ​റ്റ് ബ്രൗ​സി​ങ്ങ് ചാ​ർ​ജാ​യ 200 രൂ​പ എ​ന്നി​വ​യ​ട​ക്കം 8519 രൂ​പ​യാ​യി​രു​ന്നു മൊ​ത്തം ബി​ൽ​തു​ക. പോ​കു​ന്പോ​ൾ ബി​ല്ല് ജി​ല്ലാ പോലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി പ​ണം കൈ​പ്പ​റ്റാ​നാ​ണ് ‘ഉ​ന്ന​ത​ൻ’ നി​ർ​ദേ​ശി​ച്ച​ത്. അ​ടു​ത്ത ദി​വ​സം ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ ബി​ല്ല് ജി​ല്ലാ പോലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യെ​ങ്കി​ലും തു​ക അ​ട​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്.

ബി​ല്ല് തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ക്കാ​മെ​ന്നും അ​ന്ന​ത്തെ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​ക ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് വാർത്ത പു​റ​ത്തു​വ​ന്ന​ത്. പ്ര​ശ്നം കൈ​വി​ട്ടുപോ​കു​മെ​ന്ന അ​വ​സ്ഥ​ വ​ന്ന​തോ​ടെ ത​ങ്ങ​ളാ​രോ​ടും പ​രാ​തി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ൻ​റ് പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ആ​രോ തു​ക​യ​ട​ച്ച​താ​യും മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ത​നി​ക്ക് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്ന് ഇ​പ്പോ​ഴ​ത്തെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്.​ കാ​ളി​രാ​ജ് മ​ഹേ​ഷ്കു​മാ​ർ പ്ര​തി​ക​രി​ച്ചു.

Related posts