കാസർഗോഡ്: ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് അതിരാവിലെ നടത്തിയ പരിശോധനയിൽ പഴകിയഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചു.
പൊറോട്ട, കൽത്തപ്പം, ചിക്കൻ കറി, പുഴു അരിക്കുന്ന ചിക്കൻ ഫ്രൈ,പഴകിയ മസാല, മീൻകറി എന്നിവയാണ് പിടികൂടിയത്. അഞ്ചു ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.
പ്രശ്നപരിഹാരത്തിന് ഏഴു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കടകളിൽ പ്ലാസ്റ്റിക്ക് കാരിബാഗ് പരിരോധനയും നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ചന്ദ്രശേഖർ തമ്പി, കെ.എസ്. രാജേഷ്, എസ്. ഹാസിഫ്, പഞ്ചായത്ത് ജീവനക്കാരൻ റഫീക്ക് എന്നിവർ നേതൃത്വം നൽകി.