കോട്ടയം: ഇനി ഒറ്റയ്ക്കു താമസിക്കുന്നവർക്കും മുതിർന്നവർക്കും പേടി കൂടാതെ കഴിയാം. പോലീസിന്റെ ഹോട്ട്ലൈൻ പദ്ധതിയ്ക്കു നാളെ ജില്ലയിൽ തുടക്കമാവും. വീടുകളിൽ ഒറ്റയ്ക്കു കഴിയുന്നവർക്കും മുതിർന്ന പൗരന്മാർക്കും വേണ്ടിയാണു ഹോട്ട്ലൈൻ സംവിധാനം നടപ്പിലാക്കുന്നത്. ബിഎസ്എൻഎലുമായി സഹകരിച്ച് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയ്ക്കു ‘സ്നേഹ സ്പർശം’ എന്നാണ് പേരിട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി കോട്ടയത്താണ് ഹോട്ട്ലൈൻ പദ്ധതി നടപ്പിലാക്കുന്നത്. പാലാ പോലീസ് സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയിച്ചതോടെയാണു ജില്ല മുഴുവനും വ്യാപിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30നു കെപിഎസ് മേനോൻ ഹാളിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിർവഹിക്കും. ജസ്റ്റിസ് കെ.ടി. തോമസ് ആദ്യ കോൾ വിളിക്കും.
ഡയറക്ടറിയുടെ പ്രകാശനം ദക്ഷിണമേഖല എഡിജിപി അനിൽ കാന്ത് നിർവഹിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ നടക്കുന്ന ശിൽപശാല തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ ഉദ്ഘാടനം ചെയ്യും.ബിഎസ്എൻഎൽ ലാൻഡ് ഫോണ് സൗകര്യമുള്ളവർക്കാണു പദ്ധതിയുടെ സേവനം ലഭ്യമാകുന്നത്.
ഇതിലേക്കു തെരഞ്ഞെടുത്തിരിക്കുന്ന മുതിർന്ന പൗരൻമാരുടെ വീട്ടിൽ സുരക്ഷാഭീഷണിയോ അടിയന്തര സാഹചര്യമോ ഉണ്ടായാൽ ഫോണിന്റെ റിസീവർ 10 സെക്കന്റസ് എടുത്ത് മാറ്റിവച്ചാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്കു വിളിയെത്തും.
ജനമൈത്രി പോലീസ് ഭവനസന്ദർശനം നടത്തിയാണ് 434 പേരെ പദ്ധതിയിൽ അംഗങ്ങളാക്കിയത്. ഇവരുടെ എല്ലാ വിവരങ്ങളും പോലീസ് സൂക്ഷിച്ചിട്ടുണ്ട്. 500 പേരെ പദ്ധതിയിൽ അംഗങ്ങളാക്കാനാണു പോലീസിന്റെ ശ്രമം.
ട