തെന്നിന്ത്യന്‍ താരറാണികളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് സമാന്ത റൂത്ത് പ്രഭു. വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോഴും അതിനെയൊക്കെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് സമാന്ത വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സാരിയഴകിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ലാവെൻഡർ ചിക് സാരിയിലാണ് താരം തിളങ്ങുന്നത്. തന്റെ ആദ്യ സീരീസായ സിറ്റാഡൽ: ഹണി ബണ്ണി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ഒടിടി അവാർഡ് സ്വീകരിക്കാൻ താരമെത്തിയത് ഈ എലഗന്റ് ഹോട്ട് ലുക്കിലാണ്.