‘ഹോ​ട്ട് പ്രൊ​ഡ​ക്ട്’ എ​ന്ന പേ​രി​ൽ സ്വ​ന്തം ക​ട്ടൗ​ട്ടു​ക​ൾ വി​ല്പ​ന​യ്ക്ക്: ഫോ​ട്ടോ ക​ണ്ട് ഞെ​ട്ട​ലോ​ടെ യു​വ​തി

സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്ക് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ കൂ​ടു​ത​ലാ​ണ്. അ​വ​രു​ടെ വീ​ഡി​യോ​യ്ക്ക് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന ധാ​രാ​ളം ആ​ളു​ക​ളു​മു​ണ്ട്. അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ കെ​ൽ​സി കോ​റ്റ്സൂ​ർ പ​ങ്കു​വ​ച്ച അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്.

വാ​ൾ​മാ​ർ​ട്ട്, എ​റ്റ്സി, ഈ​ബേ, ആ​മ​സോ​ൺ എ​ന്നി​വ​യി​ലൂ​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ത​ന്‍റെ ക​ട്ടൗ​ട്ടു​ക​ൾ നി​ർ​മ്മി​ച്ച് വി​ൽ​ക്കു​ന്ന ഒ​രു വെ​ബ്സൈ​റ്റി​ന്‍റെ കാ​ര്യ​മാ​ണ് കെ​ൽ​സി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വീ​ഡി​യോ അ​വ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

പൂ​ർ​ണ​കാ​യ ക​ട്ടൗ​ട്ടു​ക​ളാ​ണ് വി​ൽ​പ്പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ അ​ങ്കി​ളും ആ​ന്‍റി​യും ത​ന്നെ ക​ളി​യാ​ക്കു​ന്ന​തി​ന് വേ​ണ്ടി അ​ത് വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും കെ​ൽ​സി പ​റ​ഞ്ഞു. വെ​ബ്സൈ​റ്റി​ൽ നി​ന്നു​ള്ള സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും അ​വ​ൾ പ​ങ്കു​വ​ച്ചു. അ​തി​ൽ അ​വ​ളു​ടെ വി​വി​ധ വേ​ഷ​ത്തി​ലും രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ഒ​ക്കെ​യു​ള്ള ക​ട്ടൗ​ട്ടു​ക​ൾ കാ​ണാ​വു​ന്ന​താ​ണ്.

‘ഹോ​ട്ട് പ്രൊ​ഡ​ക്ട്’ എ​ന്ന് പ​റ​ഞ്ഞാ​ണ് അ​വ​രു​ടെ ക​ട്ടൗ​ട്ടു​ക​ളി​ൽ ഒ​രെ​ണ്ണം വി​ൽ​പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന​ത്. ‘കെ​ൽ​സി കോ​റ്റ്സൂ​ർ (ജീ​ൻ​സ്) കാ​ർ​ഡ്ബോ​ർ​ഡ് ക​ട്ടൗ​ട്ട്’ എ​ന്നാ​ണ് അ​തി​ന് ഡി​സ്ക്രി​പ്ഷ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​രാ​ണ് ഇ​ത് ത​ന്നോ​ട് ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്നും കെ​ൽ​സി ചോ​ദി​ച്ചു.

 

 

Related posts

Leave a Comment