തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. സിനിമകളിൽ തിളങ്ങിനിന്ന കാജൽ വിവാഹത്തിന് ശേഷം ചെറിയ ഒരിടവേളയെടുത്തിരുന്നു. എന്നാലിപ്പോള് വീണ്ടും സിനിമകളില് സജീവമാണ് താരം.
സോഷ്യല് മീഡിയയിലും താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്ന് തരംഗമായി മാറാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സല്മാന് ഖാന് നായകനാകുന്ന സിക്കന്ദറാണ്. രാശ്മി മന്ദാനയ്ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുകയാണ് കാജല് ഈ സിനിമയില്. ചിത്രത്തിന്റെ പ്രൊമോഷന് തിരക്കിലാണ് കാജല് അടക്കമുള്ള താരങ്ങള്.
ഇതിനിടെ കാജൽ സോഷ്യല് മീഡിയയില് താരം പങ്കിട്ട ചിത്രങ്ങളാണ് ആരാധകര് ഏറ്റെടുക്കുന്നത്. സിക്കന്ദറിന്റെ ട്രെയിലര് ലോഞ്ചിനു വേണ്ടിയുള്ള ഔട്ട്ഫിറ്റിലാണ് താരം സോഷ്യല് മീഡിയയില് തിളങ്ങുന്നത്. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള് ഏറ്റെടുക്കുകയാണ് ആരാധകര്.