അമേരിക്കയിലെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മാത്രമായി ഏകദേശം 82,000 വന്യകുതിരകളുണ്ടെന്നൊണ് കണക്ക്. നമ്മുടെ നാട്ടിൽ തെരുവുനായ്ക്കളെ പോലെ അവിടെ കുതിരകൾ ഒരു നിയന്ത്രണവുമില്ലാതെ കണ്ടിടത്തൊക്കെ കയറി മേയുകയാണ്.
ഈ പ്രദേശങ്ങളിൽ നിരവധിയാളുകൾ കുതിരലായങ്ങൾ നടത്തിയിരുന്നു. പിന്നീട് ഇവർ ഇത് ഉപേക്ഷിച്ച് നഗരപ്രദേശങ്ങളിലേക്ക് പോവുകയും കുതിരകൾ ഇവിടെ തനിച്ചാവുകയും ചെയ്തു. കുതിരകളുടെ എണ്ണം പെരുകിയതോടെ അവ തീറ്റ തേടി കൃഷിയിടങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി. ഇത്തരം കുതിരകളെ പിടിച്ച് കൂട്ടിലടച്ച് സംരക്ഷിക്കാൻ ഇവിടെ പ്രത്യേകം വകുപ്പുമുണ്ട്.
എന്നാൽ ഇതിന്റെ ചെലവ് താങ്ങാൻ വയ്യാതെ വന്നതോടെയും കുതിരകളുടെ എണ്ണം കൂടി കൂടി വന്നതോടെയും ഇവർക്കായി പ്രത്യേക പദ്ധതിയുമായി എത്തിയിരിക്കുകയാണ് സർക്കാർ.പൊതുജനങ്ങൾക്ക് ഈ കുതിരകളെ ദത്തെടുക്കാം. പണമൊന്നും നൽകേണ്ടെ ന്നു മാത്രമല്ല 1000 ഡോളർ ദത്തെടുക്കുന്നവർക്ക് നൽകാനും സർക്കാർ തയാറാണ്.