മടി പിടിച്ചിരിക്കുമ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞാൽ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കുകയെന്ന സ്വഭാവം മനുഷ്യസഹജമാണ്. എന്നാൽ ഇത്തരം പ്രവൃത്തികൾ മനുഷ്യൻ മാത്രമല്ല മൃഗങ്ങളും ചെയ്യുമെന്ന് തെളിയിക്കുകയാണ് അടുത്തിടെ പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെ.
ഒരു കുതിരയാണ് ഇവിടെ താരം. ഈ കുതിരയുടെ പുറത്ത് കയറി സവാരിക്കു പോകുവാൻ ആരെങ്കിലും ഒരുങ്ങി വന്നാൽ ചത്ത് വീഴുന്നത് പോലെ അഭിനയിച്ച് കുതിര നിലത്തേക്ക് വീഴും. ജിൻഗ്യാംഗ് എന്നാണ് ഈ കുതിരയുടെ പേര്.
എപ്പോഴും ജോലിയൊന്നും ചെയ്യാതെ വെറുതെയിരിക്കുവാൻ ആഗ്രഹിക്കുന്ന കുതിരയ്ക്ക് ആരെയും പുറത്ത് കയറ്റി സഞ്ചരം നടത്തുവാൻ ഒട്ടും ഇഷ്ടമില്ല. ഫ്രാൻസിസ്കോ സലാസാർ എന്നായാളാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വളരെ മികച്ച അഭിനയമാണ് ഈ കുതിര കാഴ്ചവെക്കുന്നതെന്നാണ് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്. കുസൃതിക്കാരൻ എന്ന പേരാണ് ഏവരും ഈ കുതിരയ്ക്ക് സമ്മാനിക്കുന്നത്.