കാസർഗോഡ്: തളങ്കര മാലിക്ദീനാര്‍ മസ്ജിദിലേക്ക് നേര്‍ച്ചയായി ലഭിച്ച ആണ്‍കുതിര ലേലത്തില്‍പോയി.
ഹിദായത്ത് നഗര്‍ മുട്ടത്തൊടിയിലെ കർഷകനായ ജബ്ബാര്‍ മണങ്കള 74,100 രൂപയ്ക്കാണ് കുതിരയെ സ്വന്തമാക്കിയത്.
ജുമുഅ നമസ്ക്കാരത്തിന് ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്തുവെച്ചായിരുന്നു ലേലം.
കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ് ഷംസീറാണ് ഒരുമാസം മുന്‍പ് കുതിരയെ മാലിക്ദീനാര്‍ പള്ളിക്ക് നേര്‍ച്ചയായി നല്‍കിയത്.
ഇവിടേയ്ക്ക് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നേര്‍ച്ചയായി ലഭിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് കുതിരയെ ലഭിച്ചത്.
അതിനാല്‍തന്നെ ഏറെ കൗതുകത്തോടെയാണ് പള്ളിയിലെത്തുന്നവര്‍ കുതിരയെ നോക്കിക്കണ്ടത്.