കുതിരവണ്ടിയുമായി പാഞ്ഞ കുതിരകളെ പിടിച്ചു നിർത്താനുള്ള ശ്രമത്തിനിടെ ഉടമയ്ക്കും കുതിരകൾക്കും പരിക്കേറ്റു. പൂനെയിലെ ബണ്ട് ഗാർഡനിലാണ് സംഭവം. ഇവിടെ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം രണ്ട് കുതിരകളുമായി മടങ്ങുകയായിരുന്നു 32കാരനായ ജിതേന്ദ്ര കദം എന്നയാൾ.
കുറച്ചു സമയത്തിന് ശേഷം കുതിരവണ്ടിയുടെ മേലുള്ള നിയന്ത്രണം ജിതേന്ദ്രയ്ക്ക് നഷ്ടമായപ്പോൾ കുതിരകൾ വിളറിപിടിച്ച് ഓടുകയായിരുന്നു. പെട്ടന്ന് തന്നെ അദ്ദേഹം വണ്ടിയിലിൽ നിന്നും പുറത്തേക്ക് ചാടിയിറങ്ങുകയും ചെയ്തു.
പെട്ടന്ന് തന്നെ അദ്ദേഹം രണ്ട് പേർക്കൊപ്പം ബൈക്കിൽ കുതിരകളുടെ പിന്നാലെ പാഞ്ഞു. തിരക്കുള്ള റോഡിലേക്ക് ഇറങ്ങിയ ഓടിയ കുതിരകളുടെ പിന്നാലെ എത്തിയ അദ്ദേഹം അവയെ പിടിച്ചു നിർത്തുവാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും താഴേക്ക് വീണു. ഒപ്പം ഒരു കുതിരയും റോഡിൽ വീണു.
റോഡിൽ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിൽ കുതിരവണ്ടിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ജിതേന്ദ്രയ്ക്കും കുതിരയ്ക്കും പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപത്തുകൂടി വന്ന ഒരു യാത്രികനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
On Bund Garden Bridge in Pune.. 😞 pic.twitter.com/n5dkID2AjB
— Basant Bhoruka 🇮🇳 (@basant_bhoruka) December 7, 2019