ശമ്പളവ​ർ​ധ​ന​ അം​ഗീ​ക​രി​ച്ചു: ഹൗ​സ് ബോ​ട്ട് മേ​ഖ​ല​യി​ൽ   പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അ​നി​ശ്ചിത​കാ​ലസ​മ​രം പി​ൻ​വ​ലി​ച്ചു; ശമ്പള വ​ർ​ധ​ന​ക​രാ​ർ ഒ​പ്പു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ഒ​രു​വി​ഭാ​ഗം ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ൾ

ആ​ല​പ്പു​ഴ: ഹൗ​സ് ബോ​ട്ട് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും പു​തി​യ ശ​ന്പ​ള ക​രാ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്നു​മു​ത​ൽ ന​ട​ത്താ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം പി​ൻ​വ​ലി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ളു​മാ​യി തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ശ​ന്പ​ളം, ബാ​റ്റ, ബോ​ണ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വ​ർ​ധ​ന​വ് ന​ട​പ്പാ​ക്കാ​ൻ ധാ​ര​ണ​യാ​യ​തോ​ടെ​യാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

കേ​ര​ള ഹൗ​സ് ബോ​ട്ട് ആ​ൻ​ഡ് റി​സോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി​ഐ​ടി​യു, ഹൗ​സ് ബോ​ട്ട് മേ​ഖ​ല​യി​ലെ ബി​എം​എ​സ് യൂ​ണി​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​ര​ത്തി​നൊ​രു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 7.30 മു​ത​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 1.30 വ​രെ നീ​ണ്ട മാ​ര​ത്തോ​ണ്‍ ച​ർ​ച്ച​യി​ലാ​ണ് ശ​ന്പ​ള വ​ർ​ധ​ന​വ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത്.

പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് തൊ​ഴി​ലാ​ളി​ക്ക് 12,000 രൂ​പ പ്ര​തി​മാ​സ വേ​ത​ന​വും 290 രൂ​പ ബാ​റ്റ​യു​മാ​ണ് ല​ഭി​ക്കും. ബോ​ണ​സാ​യി ഒ​രു​മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കാ​നും ധാ​ര​ണ​യാ​യി. നി​ല​വി​ൽ പ്ര​തി​മാ​സം 10,400 ശ​ന്പ​ള​വും 250 രൂ​പ പ്ര​തി​ദി​ന ബാ​റ്റ​യു​മാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്.

ര​ണ്ടു​വ​ർ​ഷം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ശ​ന്പ​ള ക​രാ​ർ അ​വ​സാ​നി​ച്ച​തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​ത്തി​ൽ കാ​ലോ​ചി​ത​മാ​യി വ​ർ​ധ​ന ന​ട​പ്പാ​ക്കി ക​രാ​ർ പു​തു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് സി​ഐ​ടി​യു ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​എ​ൽ​ഒ ഏ​പ്രി​ൽ പ​ത്തി​നും 26നും ​ച​ർ​ച്ച വി​ളി​ച്ചെ​ങ്കി​ലും ശ​ന്പ​ള വ​ർ​ധ​ന​വ് അം​ഗീ​ക​രി​ക്കാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​കാ​തി​രു​ന്ന​തു​മൂ​ലം പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി​രു​ന്നി​ല്ല. നി​ല​വി​ലെ ക​രാ​ർ ഒ​രു​വ​ർ​ഷം​കൂ​ടി നീ​ട്ട​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ബോ​ട്ടു​ട​മ​ക​ൾ ര​ണ്ട് യോ​ഗ​ത്തി​ലും കൈ​ക്കൊ​ണ്ടി​രു​ന്ന​ത്.

ഏ​ക​ദേ​ശം 24 മ​ണി​ക്കൂ​റോ​ളം ഹൗ​സ് ബോ​ട്ടി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക്ക് 500 രൂ​പ ദി​വ​സ​വേ​ത​നം ല​ഭി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വ​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് സൂ​ച​നാ പ​ണി​മു​ട​ക്കി​ന് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും ജി​ല്ലാ ക​ള​ക്ട​ർ വി​ഷ​യ​ത്തി​ലി​ട​പ്പെ​ട്ട​തോ​ടെ സ​മ​രം പി​ൻ​വ​ലി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഡി​എ​ൽ​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ല.

ഇ​ന്ന് അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കാ​നി​രി​ക്കെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ബോ​ട്ടു​ട​മ​ക​ളും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ശ​ന്പ​ള വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്. അ​തേ​സ​മ​യം ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ളു​ടെ അ​ഞ്ച് സം​ഘ​ട​ന​ക​ളു​മാ​യി ശ​ന്പ​ള വ​ർ​ധ​ന ക​രാ​ർ ഒ​പ്പു​വ​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ബോ​ട്ടു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ഭൂ​രി​പ​ക്ഷം വ​രു​ന്ന ബോ​ട്ടു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യാ​തെ ക​രാ​ർ ഒ​പ്പി​ട്ട​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്.

Related posts