ഒരു ചേഞ്ച് ആയാലോ? പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ കുമിള വീടുകള്‍! ചിത്രങ്ങള്‍ കാണാം

bubble-home.jpg.image.470.246

എന്തിനും ഏതിനും വെറൈറ്റി നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ബിസിനസുകാരും മുന്നേറുന്നത്. എന്നും ഇങ്ങനെ ശീതികരിച്ച ആഡംബര മുറികളില്‍ അവധിക്കാലം ആസ്വദിച്ചാല്‍ മതിയോ? വല്ലപ്പോഴുമെങ്കിലും പ്രകൃതിയെ അടുത്തറിഞ്ഞു ജീവിക്കണ്ടേ എന്നാണ് ഫ്രാന്‍സിലെ അട്രാപ് റീവ്‌സ് എന്ന ഹോട്ടലുകാര്‍ ചോദിക്കുന്നത്. ഇതിനായി അവര്‍ കണ്ടെത്തിയതാണ് കുമിള വീടുകള്‍.

bubble-home1.jpg.image.784.410

സുതാര്യമായ പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച കുമിള പോലെയുള്ള വീട്ടില്‍, പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചുകൊണ്ട് രണ്ടുപേര്‍ക്ക് സുഖമായി താമസിക്കാം. സാഹസിക യാത്രകളും വാനനിരീക്ഷണവും ഇഷ്ടപ്പെടുന്ന ദമ്പതികളെ ഉദ്ദേശിച്ചാണ് ഈ കുമിള വീട് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. വിവിധ ഭൂപ്രകൃതികളില്‍ അനായാസം നിര്‍മിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

bubble-home3.jpg.image.784.410

ആഡംബരത്തിനും ഈ കുമിള വീട്ടില്‍ കുറവൊന്നുമില്ല. രണ്ടു പേര്‍ക്ക് കിടക്കാനുള്ള മെത്തയും, മേശയും, സാധനസാമഗ്രികള്‍ സൂക്ഷിക്കാനുള്ള അറകളും ഇതില്‍ ഒരുക്കിയിരിക്കുന്നു. ലാവിഷായി കുളിക്കാനായി ജക്കൂസി നല്‍കിയിരിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കാനും പ്രത്യേക അറകളുണ്ട്. സൗകര്യങ്ങളനുസരിച്ച് അഞ്ചു വിവിധതരം റൂമുകള്‍ ഇതില്‍ ഒരുക്കിയിരിക്കുന്നു. 100 പൗണ്ടാണ് ഈ വീടിന്റെ ഒരു ദിവസത്തെ വാടക.

https://youtu.be/G3kbEQAvn4c

Related posts