കഴക്കൂട്ടം : എസ്എഫ്ഐകഴക്കൂട്ടം ഏരിയാ പ്രഡിഡന്റിന്റെ വീടാക്രമിച്ചതായി പരാതി.ഇന്നലെ പുലർച്ചെ ഒന്നരയോടെ കുളത്തൂർ ഗുരുനഗർ പുതുവൽ മണക്കാട് മഹേന്ദ്ര ഭവനത്തിൽ ആദർശിന്റെ വീടിനു നേരയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ വീടിന്റെ ജനൽചില്ലുകൾ പൂർണമായി തകർന്നു. സംഭവ സമയത്ത് ആദർശിന്റെ പിതാവും ടൂട്ടോറിയൽ കോളജ് അധ്യാപകനുമായ മഹേന്ദ്രനും മാതാവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
അരമണിക്കൂറോളം വീടിനുമുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം പോലീസെത്തിയതോടെയാണ് ഓടിരക്ഷപ്പെട്ടത്. യൂത്ത് കോൺഗ്രസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് വീട്ടുകാർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഇതിന് മുമ്പും ആദർശിന് നേരെ അക്രമം നടന്നിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ ഉണ്ടായ ആക്രമണത്തിൽ ദുരൂഹതയുണ്ടെന്നും
സംഭവത്തിൽ പോലീസ് വിശദമായ അന്വോഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.അന്വോഷണം ആരംഭിച്ചതായി തുമ്പ സിഐ പറഞ്ഞു.