കണ്ടശാംകടവ്: വായ്പ പണം തിരിച്ചു വാങ്ങാൻ വന്ന രണ്ടംഗസംഘം വീട്ടിലെത്തി വാക്കേറ്റവും വടിവാൾ വീശിയ സംഭവത്തിൽ വീട്ടുടമയ്ക്കും രണ്ടു മക്കൾക്കും പരിക്കേറ്റു. പ്രതികളെ പോലീസ് പിടികൂടി.ചേറ്റുവ സ്വദേശികളായ പോക്കാക്കില്ലത്ത് മുഹമ്മദ് അഷറഫ് (43), പുത്തൻവീട്ടിൽ അബ്ദുൾ ബഷീർ (40) എന്നിവരെയാണ് അന്തിക്കാട് അഡീഷണൽ എസ്ഐ വിൻസെന്റ് ഇഗ്്നേഷ്യസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
ഇന്നലെ രാവിലെ കാരമുക്ക് താനാപാടത്തെ പുതിയവീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ ഇക്ബാലിന്റെ വീട്ടിലായിരുന്നു സംഭവം. ഇക്ബാലിനെയും മക്കളായ രണ്ടു ചെറിയ കുട്ടികളെയും നിസാര പരിക്കുകളോടെ അന്തിക്കാട് സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.പ്രതിയായ മുഹമ്മദ് അഷറഫിൽനിന്ന് ഇക്ബാൽ പതിനേഴരലക്ഷം രൂപ വാങ്ങിയിരുന്നതായും ഇത് തിരിച്ചുവാങ്ങാൻ കാറിൽ അബ്ദുൾ ബഷീറിനോടൊപ്പം ഇക്ബാലിന്റെ വീട്ടിലെത്തിയതാണെന്നും പ്രതി വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു.
പണം തിരിച്ചുനൽകാനുള്ള അവധി കഴിഞ്ഞപ്പോൾ ഇഖ്ബാലിനെ പ്രതികൾ ഫോണി ൽ വിളിച്ചിരുന്നു. എന്നാൽ ഫോ ൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനെ ചൊല്ലി പ്രതി കൾ വീട്ടിലെത്തി വാക്കേറ്റമുണ്ടാവു കയും വടിവാൾ വീശുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ് ഉടനെ പോലീസെത്തി പ്രതികളെ പിടികൂടുകയായിരുന്നു. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതികളെ ഹാജരാക്കി റിമാൻഡ് ചെയ്തു.എഎസ്ഐ രവി, സീനിയർ സിപിഒമാരായ അബ്ദുൾ സലാം, ഫൈസൽ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.