ചേർപ്പ്: നെരിവശേരിയിൽ വാക്കുതർക്കത്തെ തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി തോണിയിൽ ശശിധരൻ (60) അടക്കമുള്ളവരെ വീടുകയറി ആക്രമിച്ച സംഭവത്തിൽ നാലു പേരെ ചേർപ്പ് പോലീസ് അറസ്റ്റുചെയ്തു. ഉള്ളംകാട്ടിൽ ഗോപാലകൃഷ്ണൻ (43), ഗണേശൻ (45) എന്നിവർക്കാണ് പരിക്കേറ്റത്.
ഒല്ലൂക്കര പണിക്കവീട്ടിൽ നൗഫിൽ (20), പറവട്ടാനി കാട്ടിപറന്പിൽ ലിബിൻ (20), പാണഞ്ചേരി മാമാത്ത് ഹൃതിക് (20), അഞ്ചേരി കരുവന്നൂർക്കാരൻ ദേവൻ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്.
ചേർപ്പ് എസ്ഐ എസ്.ആർ.സനീഷ്, എഎസ്ഐ എ.ഡി.വിൻസന്റ്, സിപിഒമാരായ പി.ആർ.ജിജോ, ബാബുരാജ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.