കുമരകം: ഹൗസ് ബോട്ടില്‍ ജീവനക്കാര്‍ മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് അന്യസംസ്ഥാനത്തുനിന്നെത്തിയ ദമ്പതികള്‍ ഭയന്നോടി. വ്യാഴാഴ്ച പകലും രാത്രിയും ഹൗസ് ബോട്ട് ബുക്കു ചെയ്ത ഡല്‍ഹി സ്വദേശികളായ ദമ്പതികളാണ് രാത്രി ബോട്ട് ഉപേക്ഷിച്ച് സമീപത്തെ റിസോര്‍ട്ടില്‍ അഭയം തേടിയത്.
റിസോര്‍ട്ടില്‍ മുറി ലഭ്യമാകാതിരുന്നതിനാല്‍ ഏറെ കഷ്ടപ്പെട്ട് രാത്രി കഴിച്ചുകൂടിയതിനുശേഷം ഇന്നലെ രാവിലെ കുമരകം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ‘ഗുഡ്വില്’ എന്ന ഹൗസ് ബോട്ടിലെ ജീവനക്കാരാണ് രാത്രിയില്‍ മദ്യപിച്ച് വിനോദസഞ്ചാരികളെ ശല്യപ്പെടുത്തിയതെന്ന് കുമരകം എസ്ഐ എം.ജെ. അഭിലാഷ് പറഞ്ഞു. ഈ ബോട്ടിന്റെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ നടപടി സ്വീകരിച്ചതായി എസ്ഐ അറിയിച്ചു. വിനോദസഞ്ചാരികളില്‍നിന്നും വാങ്ങിയ പണം ഹൗസ് ബോട്ട് ഉടമയെക്കൊണ്ടു തിരികെ നല്കിക്കുകയും ചെയ്തു.