ഹേ പ്രഭു, ക്യാഹുവാ… വീട്ടുനമ്പർ കി​ട്ടാ​ൻ ന​ഗ​ര​സ​ഭ​യി​ൽ ക​യ​റി​യി​റ​ങ്ങി വ​യോ​ധി​ക; ന​മ്പ​രി​ടാ​തി​രി​ക്കാ​ൻ ഗ​വേ​ഷ​ണം ന​ട​ത്തി അ​ധി​കൃ​ത​ർ


കാ​യം​കു​ളം: ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ടി​ന് ന​മ്പ​ർ കി​ട്ടാ​ൻ അ​ഞ്ചുവ​ർ​ഷ​മാ​യി ന​ഗ​ര​സ​ഭ​യി​ൽ ക​യ​റി ഇ​റ​ങ്ങി ദു​രി​തത്തി​ലാ​യി​രി​ക്കു​ക​യാ​ണ് രു​ഗ്മി​ണി​യ​മ്മ എ​ന്ന വ​യോ​ധി​ക.

കാ​യം​കു​ളം ന​ഗ​ര​സ​ഭ വാ​ർ​ഡ് 38ൽ ​താ​മ​സി​ക്കു​ന്ന 74 കാരി യാ​യ തോ​ട്ടു​മു​ഖ​ത്ത് രു​ഗ്മി​ണി​യ​മ്മ എ​ന്ന വ​യോ​ധി​ക​യാ​ണ് വീ​ടി​ന് ന​മ്പ​ർ കി​ട്ടാ​ൻ കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ ക​യ​റി ഇ​റ​ങ്ങു​ന്ന​ത്.​

അ​ഞ്ചുവ​ർ​ഷം മു​മ്പ് വീ​ടി​ന്‍റെ നി​ർ​മാണം പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, ര​ണ്ടാ​ഴ്ച മു​മ്പ് വീ​ടി​ന്‍റെ അ​ടി​ത്ത​റ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി രു​ഗ്മി​ണി​യ​മ്മ​യ്ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.

ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ർ​മാണം പൂ​ർ​ത്തി​യാ​യി അ​ഞ്ചുവ​ർ​ഷ​മാ​യി​ട്ടും അ​വ​സാ​ന ഗ​ഡു തു​ക​യും ല​ഭി​ച്ചി​ട്ടില്ലെന്ന് രു​ഗ്മി​ണി​യ​മ്മ പ​റ​യു​ന്നു.​

അ​ടി​ത്ത​റ കെ​ട്ടി​യി​ല്ല​ങ്കി​ൽ കൈ​പ്പ​റ്റി​യ തു​ക പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നും അ​ല്ലാ​ത്തപ​ക്ഷം ജ​പ്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഭീ​ഷ​ണി​യും ഡി​സം​ബ​ർ 20ന് ന​ൽ​കി​യ നോ​ട്ടീ​സി​ലു​ണ്ട്.

Related posts

Leave a Comment