ലണ്ടന്‍: സ്ത്രീകളെ ചൂഷണം ചെയ്യാന്‍ പുതിയ മാര്‍ഗം കണ്ടെത്തി ബ്രിട്ടനിലെ പീഡകര്‍. വാടകവീടുകള്‍ നല്കുന്ന മാര്‍ക്കറ്റിലെത്തുന്ന സ്ത്രീകളെയാണ് പീഡകര്‍ ലക്ഷ്യമിടുന്നത്. സെക്സിന് സമ്മതി്ച്ചാല് അതിനു പ്രതിഫലമായി സൗജന്യതാമസമാണ് വീട്ടുമകളുടെ വാഗ്ദാനം. ഇത്തരം റെന്റ് മാര്‍ക്കറ്റുകള്‍ രാജ്യത്ത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം പരസ്യങ്ങളുടെ എണ്ണം പെരുകുന്നുവെന്നും സൂചനയുണ്ട്.
ഒരു ന്യൂസ് ഏജന്റിന്റെ വിന്‍ഡോയ്ക്ക് മേല്‍ ഒട്ടിച്ച് വച്ചിരിക്കുന്ന ഇത്തരത്തിലുള്ള ഒരു പരസ്യം കടുത്ത ആശങ്കയാണുയര്‍ത്തിയിരിക്കുന്നത്. പൂര്‍ണമായും ഫര്‍ണിഷ് ചെയ്തിരിക്കുന്ന വീടിന് യാതൊരു വിധത്തിലുമുള്ള ബില്ലുകളും അടക്കേണ്ടി വരില്ലെന്നും പകരം തനിക്ക് ചുംബനങ്ങളും ആലിംഗനവും നല്കിയാല് മതിയെന്നുമാണ് ഈ പരസ്യത്തില്‍ പറയുന്നത്. പരസ്യത്തില്‍ ചുംബനമാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും ചുംബനം ഒരു കാര്യവുമല്ലാത്ത ബ്രിട്ടനില്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത് വേറെയാണെന്ന് വ്യക്തം. ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ക്ക് മാത്രമാണ് ഓഫര്‍. സെക്സ് നല്കിയാല് റൂമോ ഫഌറ്റോ സൗജന്യമായി താമസിക്കാന്‍ നല്‍കാമെന്ന് സൂചിപ്പിക്കുന്ന ഇത്തരത്തിലുള്ള ഒരു പരസ്യം ബെര്‍മിങ്ഹാമിലും ദൃശ്യമായിട്ടുണ്ട്. വാടകകള്‍ വര്‍ധിച്ച് വരുന്ന ഇക്കാലത്ത് ചില സ്ത്രീകളെങ്കിലും ഇത്തരം പരസ്യങ്ങളില്‍ പ്രലോഭിതരാവുമെന്നുറപ്പ്.
ഇത്തരത്തിലുള്ള ഒരു പരസ്യം കണ്ട് ഡെയിലിമെയില്‍ പത്രത്തിന്റെ ഒരു വനിതാ റിപ്പോര്‍ട്ടര്‍ പേര് മാറ്റി ബന്ധപ്പെട്ടിരുന്നു. മറുതലയ്ക്കല്‍ ഫോണെടുത്തയാള്‍ സ്റ്റീവ് എന്നാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ റൂം മറ്റൊരു സ്ത്രീക്ക് നല്‍കിപ്പോയെന്നും അയാള്‍ പറഞ്ഞിരുന്നു. താന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്ന ആളാണെന്നും അതിനാലാണ് ഇത്തരത്തിലൊരു ബന്ധം വേണമെന്ന് തോന്നിയതെന്നും സ്റ്റീവ് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളെ ഔപചാരികമായി സമീപിച്ചപ്പോള്‍ എപ്പോള്‍, എവിടെയാണീ പരസ്യം നല്‍കിയതെന്ന കാര്യം വെളിപ്പെടുത്താന്‍ അയാള്‍ തയ്യാറായതുമില്ല.
മറ്റൊരു പരസ്യത്തില്‍ ഓഫര്‍ ചെയ്തിരിക്കുന്നത് രണ്ട് ബെഡ് ഫഌറ്റില്‍ സൗജന്യ റൂമാണ്. ഉചിതയായ സ്ത്രീക്കിത് നല്‍കുമെന്നായിരുന്നു ഓഫര്‍. താന്‍ ലണ്ടനിലാണ് ജോലി ചെയ്യുന്നതെന്നും മിക്ക സമയത്തും യാത്രയിലായിരിക്കുമെന്നും അതിനാല്‍ ഇവിടെ താമസിക്കാനെത്തുന്ന സ്ത്രീക്ക് ഇത് മിക്ക സമയത്തും സ്വന്തം ഫഌറ്റ് പോലെ ഉപയോഗിക്കാമെന്നുമായിരുന്നു ആ പരസ്യം. ഇതിന് പകരം ഈ ഫഌറ്റ് വൃത്തിയായി സൂക്ഷിക്കണമെന്നും തനിക്ക് സെക്സ് നല്‍കണമെന്നുമാണ് ഫഌറ്റുടമ ഈ പരസ്യത്തിലൂടെ ആവശ്യപ്പെടുന്നത്. 35 വയസില്‍ താഴെയുള്ളവര്‍ക്കാണ് മുന്ഗണനയേകിയിരിക്കുന്നത്. പല പരസ്യത്തിലും സ്ത്രീകളുടെ പ്രായപരിധിയില്‍ വ്യത്യസമുണ്ടെങ്കിലും അടിസ്ഥാന ആവശ്യം സെക്സ് തന്നെ.