ഇങ്ങനെ ആരോടും ചെയ്യരുത്..! വീ​ട് തകർ ന്നു ​വീ​ണു; താ​മ​സം വ​ലി​ച്ചു​കെ​ട്ടി​യ പ്ലാ​സ്റ്റി​ക് ഷീ​റ്റി​നു​ള്ളി​ൽ ; വീടിനായി പഞ്ചായത്ത് കയറി യിറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളെന്ന് ഷാജി

house-shajiഅ​ഗ​ളി: ഷോ​ള​യൂ​ർ പ​ത്താം​വാ​ർ​ഡ് മേ​ലേ​കു​റ​വ​ൻ​പാ​ടി​യി​ൽ ഷാ​ജി​യും കു​ടും​ബ​വും വ​സി​ക്കു​ന്ന​ത് മ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചു​കെ​ട്ടി​യി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഷീ​റ്റി​നു​ള്ളി​ൽ. ഭ​ക്ഷ​ണം പാ​ക​പ്പെ​ടു​ത്ത​ലും ഉ​റ​ക്ക​വും ഊ​ണും എ​ല്ലാ ഈ ​മ​റ​യി​ല്ലാ​ത്ത വീ​ടി​നു​ള്ളി​ൽ.കാ​ട്ടു​ക​മ്പു​ക​ളും പു​ല്ലും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഒ​റ്റ​മു​റി വീ​ട്ടി​ലാ​യി​രു​ന്നു ഷാ​ജി​യും ഭാ​ര്യ​യും മ​ക്ക​ളും ക​ഴി​ഞ്ഞി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ടി​ന്റെ തൂ​ണു​ക​ൾ ചി​ത​ല​രി​ച്ചു വീ​ണ​തോ​ടെ​യാ​ണ് പ്ലാ​സ്റ്റി​ക് കൂ​ടാ​ര​ത്തി​ലേ​ക്ക് മാ​റി​യ​തെ​ന്ന് ഷാ​ജി പ​റ​ഞ്ഞു.

കാ​റ്റു​വീ​ശി​യാ​ൽ വ​സ്ത്ര​ങ്ങ​ളും പാ​ത്ര​ങ്ങ​ളും മ​റ്റും പ​റ​മ്പി​ലേ​ക്ക് പ​റ​ക്കും. കാ​റ്റും മ​ഴ​യും കൂ​ടി​യാ​യാ​ൽ നി​ന്നു​ന​ന​യു​ക​യ​ല്ലാ​തെ മ​റ്റു​വ​ഴി​യി​ല്ല. ഒ​രു വീ​ടി​നു​വേ​ണ്ടി വ​ർ​ഷ​ങ്ങ​ളാ​യി ഗ്രാ​മ​സ​ഭ​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കി പ​ഞ്ചാ​യ​ത്തു​ക​ൾ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് ഷാ​ജി പ​റ​ഞ്ഞു.

താ​മ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ലാ​ത്ത നി​ര​വ​ധി​പേ​ർ ഈ ​മ​ല​മു​ക​ളി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് വീ​ടി​നു അ​നു​മ​തി​യി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് ഷാ​ജി​ക്ക് വീ​ട് ല​ഭി​ക്കാ​തെ പോ​യ​തെ​ന്നും അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് വീ​ട് അ​നു​വ​ദി​ക്കു​മെ​ന്നും വാ​ർ​ഡ് മെ​മ്പ​ർ മാ​ർ​ട്ടി​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വീ​ട് അ​നു​വ​ദി​ച്ച് നി​ർ​മാ​ണം തു​ട​ങ്ങി​യ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളും പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ പാ​തി​വ​ഴി​യി​ൽ നി​ൽ​ക്കു​ക​യാ​ണ്.​മ​ഴ പെ​യ്താ​ൽ ഇ​ക്കൂ​ട്ട​ർ​ക്കും ത​ല​ചാ​യ്ക്കാ​നി​ട​യി​ല്ലാ​താ​കും. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് ര​ണ്ടു​ല​ക്ഷ​വും പ​ട്ടി​ക​വ​ർ​ഗ്ഗ​ക്കാ​ർ​ക്ക് മൂ​ന്നു​ല​ക്ഷ​വും രൂ​പ​വീ​ത​മാ​ണ് ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭി​ക്കു​ക. പ്ര​ധാ​ന റോ​ഡി​ൽ​നി​ന്നും മൂ​ന്നും നാ​ലും കി​ലോ​മീ​റ്റ​ർ മ​ല​മു​ക​ളി​ലു​ള്ള ക​ർ​ഷ​ക​ർ​ക്കും ആ​ദി​വാ​സി​ക​ൾ​ക്കും വീ​ടി​നു​ള്ള ക​ല്ലും​മ​ണ​ലും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും സ്‌​ഥ​ല​ത്ത് എ​ത്തി​ക്കു​ന്ന​തി​നു​ത​ന്നെ ഈ ​തു​ക മ​തി​യാ​കി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം.

ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ​ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ട്.വീ​ടി​ല്ലാ​തെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വീ​ട് അ​നു​വ​ദി​ച്ചു​ന​ൽ​കാ​ൻ അ​ടി​യ​ന്തി​ര​ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നും ദൂ​ര​പ​രി​ധി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts