പൂച്ചാക്കല്‍: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യന്റെ കടുംബത്തിനു കൂട്ടുകാരുടെ കൈത്താങ്ങില്‍ നിര്‍മിക്കുന്ന വീടിന്റെ പണി പൂര്‍ത്തിയാകുന്നു. സ്കൂളിലെ വിദ്യാര്‍ഥി കൂട്ടായ്മയായ തെരേസ്യന്‍ ആര്‍മിയുടെ നേതൃത്വത്തിലാണ് സഹപാടിക്കൊരു സുരക്ഷിതഭവനം പദ്ധതി യാഥാര്‍ഥ്യമാകുന്നത്. തൈക്കാട്ടുശേരി പഞ്ചായത്തിലെ ഉളവെയ്പില്‍ ആദിത്യന്റെ കുടുംബത്തിന് നിര്‍മിക്കുന്ന വീടിന് ഓഗസ്റ്റ് 22നാണ് കളക്ടര്‍ വീണ എന്‍. മാധവന്‍ തറക്കല്ലിട്ടത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ആദിത്യന്റെ പിതാവ് മരണപ്പെട്ടു. അപൂര്‍വ രോഗത്താല്‍ അരയ്ക്കു താഴെ തളര്‍ന്ന അമ്മ ശശികലയും പ്ലസ് വണ്‍ വിദ്യാര്‍ഥിനി സഹോദരി അഞ്ജനയും അടങ്ങുന്ന ആദിത്യന്റെ കുടുംബം ഉളവെയ്പ് അംബേദ്കര്‍ കോളനിയില്‍ അടച്ചുറപ്പില്ലാത്ത ഷെഡിലായിരുന്നു താമസം. കുടുംബം പോറ്റാന്‍ വെളുപ്പിനു പത്രവിതരണം നടത്തിയ ശേഷമാണ് അഞ്ജന സ്കൂളില്‍ പോകുന്നത്. സാമൂഹിക പ്രതിബന്ധത മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥി കൂട്ടായ്മയായ തെരേസ്യന്‍ ആര്‍മി സഹപാടിക്കൊരു സുരക്ഷിത ഭവനം നിര്‍മിച്ച് കൊടുക്കാന്‍ തീരുമാനിച്ചത്.
വീടുനിര്‍മിച്ചത് ചതുപ്പുസ്ഥലത്ത് ആയതിനാല്‍ തറ ഒരുക്കാന്‍ തന്നെ നല്ലൊരു തുക മുടക്കേണ്ടിവന്നു. നിത്യേനയെന്നോണം സഹപാടികളും അധ്യാപകരും സ്ഥലത്തെത്തി തങ്ങളാല്‍ കഴിയുന്ന സേവനം ചെയ്യുന്നുണ്ട്. എട്ട് ലക്ഷം രൂപയാണ് നിര്‍മാണ ചെലവായി കണ്ടിരുന്നതെങ്കിലും നിലവില്‍ 10.5 ലക്ഷം രൂപ ചെലവായിക്കഴിഞ്ഞു.
600 ച: അടി വിസ്തീര്‍ ര്‍ണ്ണമുള്ള വീടാണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. ഈ കാരുണ്യ പ്രവര്‍ത്തനത്തിന് പുറത്തു നിന്നും ധാരാളം സഹായങ്ങള്‍ ലഭിച്ചതായി നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന സ്കൂള്‍ അധികൃതര്‍ പറഞ്ഞു.നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ വീടിന്റെ താക്കോല്‍ദാന ചടങ്ങ് നടക്കും.