എ​ന്തൊ​രു ഒ​ത്തൊ​രു​മെ​യ്..! കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ഗൃ​ഹ​പ്ര​വേ​ശ​ത്തി​നു നാ​ട​മു​റി​ച്ച് പി.​ജ​യ​രാ​ജ​ൻ;​കൊ​ഴു​പ്പു​കൂ​ട്ടാ​ൻ കൊ​ല​ക്കേ​സ് പ്ര​തി​ക​ളാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി, മു​ഹ​മ്മ​ദ് ഷാ​ഫി, മ​നോ​ജ് നാ​രാ​യ​ണ​ൻ

ക​ണ്ണൂ​ർ: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച​യാ​ളു​ടെ ഗൃ​ഹ​പ്ര​വേ​ശ​ത്തി​ന് സി​പി​എം നേ​താ​ക്ക​ളെ​ത്തി​യ​തു ച​ർ​ച്ച​യാ​കു​ന്നു.

വ​ട​ക്കു​മ്പാ​ട് നി​ഖി​ൽ കൊ​ല​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി വ​ട​ക്കു​ന്പാ​ട്ടെ ശ്രീ​ജി​ത്തി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ത്തി​നാ​ണു സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, സം​സ്ഥാ​ന സ​മി​തി​യം​ഗം പി. ​ജ​യ​രാ​ജ​ൻ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ എ​ന്നി​വ​രെ​ത്തി​യ​ത്.

ഗൃ​ഹ​പ്ര​വേ​ശം നി​ർ​വ​ഹി​ച്ച​ത് മു​ൻ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ സം​സ്ഥാ​ന സ​മി​തി​യം​ഗ​വു​മാ​യ പി. ​ജ​യ​രാ​ജ​നാ​ണ്. നേ​താ​ക്ക​ളെ കൂ​ടാ​തെ ടി.​പി ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി, മ​ട്ട​ന്നൂ​രി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി, മു​ഴ​പ്പി​ല​ങ്ങാ​ട് സൂ​ര​ജ് വ​ധ​ക്കേ​സ് പ്ര​തി മ​നോ​രാ​ജ് നാ​രാ​യ​ണ​ൻ തു​ട​ങ്ങി വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രും എ​ത്തി​യി​രു​ന്നു.

2008ൽ ​വ​ട​ക്കു​മ്പാ​ട്ടെ കൂ​ളി ബ​സാ​റി​ലെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​യ നി​ഖി​ലി​നെ ലോ​റി​യി​ല്‍​നി​ന്നു പി​ടി​ച്ചി​റ​ക്കി ശ്രീ​ജി​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. ശ്രീ​ജി​ത് അ​ട​ക്കം അ​ഞ്ചു പ്ര​തി​ക​ള്‍​ക്കു ജീ​വ​പ​ര്യ​ന്ത​മാ​ണു കോ​ട​തി വി​ധി​ച്ച​ത്.

പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യാ​ണു ശ്രീ​ജി​ത്ത് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​തു​കൂ​ടാ​തെ, 2016 ഓ​ഗ​സ്റ്റ് 12നു ​മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നും തൂ​ണേ​രി ഷി​ബി​ൻ വ​ധ​ക്കേ​സ് പ്ര​തി​യാ​യ തൂ​ണേ​രി വെ​ള്ളൂ​രി​ലെ അ​സ്‌​ല​മി​നെ വ​ധി​ച്ച കേ​സി​ലും 2010 ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് പാ​നൂ​ര്‍ കു​ന്നോ​ത്ത് പ​റ​മ്പി​ലെ കെ.​സി. രാ​ജേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല​ട​ക്കം പ്ര​തി​യാ​ണ് ശ്രീ​ജി​ത്ത്. സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ശ്രീ​ജി​ത്തി​ന് കേ​സു​ക​ൾ കാ​ര​ണം ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

  • പ​ങ്കെ​ടു​ത്ത​തി​ൽ തെ​റ്റി​ല്ലെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ശ്രീ​ജി​ത്തി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ത്തി​ൽ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത​തി​നെ ന്യാ​യീ​ക​രി​ച്ച് സി​പി​എം നേ​തൃ​ത്വം. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ തെ​റ്റി​ല്ലെ​ന്നു സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

വി​വാ​ഹ​ത്തി​നും ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നു​മൊ​ക്കെ ക്ഷ​ണി​ച്ചാ​ൽ പോ​കു​ക​യെ​ന്ന​ത് ഔ​ചി​ത്യ​പൂ​ർ​ണ​മാ​യ കാ​ര്യ​മാ​ണ്. കേ​സു​ക​ളി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​രും മ​നു​ഷ്യ​രാ​ണ്. അ​വ​ർ​ക്കും കു​ടും​ബ​വും മാ​താ​പി​താ​ക്ക​ളു​മു​ണ്ട്.

ഇ​ത് വി​വാ​ദ​മാ​ക്കു​ന്ന​വ​ർ ഒ​രു കേ​സി​ൽ​പെ​ട്ട് നോ​ക്ക​ണം. അ​പ്പോ​ഴേ മ​ന​സി​ലാ​കൂ. ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന് ക്ഷ​ണി​ച്ച​ത് ശ്രീ​ജി​ത്തി​ന്‍റെ അ​ച്ഛ​നാ​ണ്- എം.​വി ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment