വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: പൊ​ന്നാ​നി​യി​ൽ പ​രാ​തി പ​റ​യാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സിം​ഗി​ൾ ബെ​ഞ്ച് നി​ർ​ദ്ദേ​ശ പ്ര​കാ​രം പൊ​ന്നാ​നി മ‍​ജി​സ്ട്രേ​റ്റ് കോ​ട​തി പോ​ലീ​സു​കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഈ ​ഉ​ത്ത​ര​വാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്. എ​സ്പി സു​ജി​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ സിം​ഗി​ൾ ബെ​ഞ്ച് നി​ർ​ദ്ദേ​ശം.

എ​സ്പി​യും ഡി​വൈ എ​സ്പി​യും സി​ഐ​യും ബ​ലാ​ൽ​സം​ഗം ചെ​യ്തെ​ന്നാ​യി​രു​ന്നു പൊ​ന്നാ​നി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി. ഇ​തി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണ​വി​ധേ​യ​നാ​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക​ട​ർ വി​നോ​ദ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്. ഈ ​ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി.

മ​ല​പ്പു​റം മു​ൻ എ​സ്പി സു​ജി​ത് ദാ​സു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി. പ​രാ​തി​യി​ൽ തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ വീ​ട്ട​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​ത്ത് ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് പൊ​ന്നാ​നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യോ​ട് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് നി​ർ​ദ്ദേ​ശി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഈ ​ഉ​ത്ത​ര​വാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്.

Related posts

Leave a Comment