കോവളം: ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം പോയ യുവതിയ്ക്ക് കോടതിയില്‍ നിന്നു കിട്ടിയത് നല്ല നൈസ് പണി. യുവതി ഭര്‍ത്താവിനൊപ്പം പോയാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം അയയ്ക്കാനുള്ള ശ്രമത്തിനിടെ യുവതി ബോധരഹിതയായി വീണു. ഒടുവില്‍ ആശുപത്രി വാസമുള്‍പ്പെടെയുള്ള പൊല്ലാപ്പ് പോലീസിന്റെ തലയിലും.
അവസാനം ഒരുവിധം അനുനയത്തിലായ യുവതി ഭര്‍ത്താവിനു പകരം മാതാവിനൊപ്പം പോയി. കോവളം പൊലീസിനാണു കഴിഞ്ഞ ദിവസം പണി കിട്ടിയത്. പ്രദേശവാസിയുടെ ഭാര്യയെ കാണാനില്ലെന്ന പരാതി അന്വേഷിച്ചപ്പോള്‍ യുവതി ഫേസ്ബുക്ക് സൗഹൃദത്തിലൂടെ കണ്ടെത്തിയ കാമുകനോടൊപ്പം കോഴിക്കോട്ടും തുടര്‍ന്നു കോയമ്പത്തൂരിലും പോയതായി വിവരം കിട്ടി. പിന്നീട് യുവതിയെ കണ്ടെത്തി കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍.
ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം വിടാനാവില്ലെന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നും ജഡ്ജി നിര്‍ദേശിച്ചപ്പോഴായിരുന്നു യുവതി ചേംബറില്‍ കുഴഞ്ഞു വീണത്. ആശുപത്രിയില്‍ ഡ്രിപ് തീരുന്നതു വരെ വനിതാ പൊലീസ് ഉള്‍പ്പെടെ കാവലിരുന്നു. പിന്നീടു കൗണ്‍സിലിംഗിലൂടെ അനുനയപ്പെട്ടുവെങ്കിലും ഭര്‍ത്താവിനൊപ്പം പോകില്ലെന്ന കടുത്ത നിലപാടെടുത്ത യുവതിയെ മാതാവിനൊപ്പം പോകാന്‍ അനുവദിക്കുക ആയിരുന്നുവെന്നു കോവളം പൊലീസ് പറഞ്ഞു.