ഇടുക്കി: കുടുംബവഴക്കിനെത്തുടര്‍ന്ന് മരത്തിനു മുകളില്‍ കയറി ഗൃഹനാഥന്റെ ആത്മഹത്യാഭീഷണി.
നെടുങ്കണ്ടം അമ്പളിയമ്മാന് കാനം പടിഞ്ഞാറേമുറിയില് ചിന്നസാമിയാണ് ഇന്നു പുലര്‍ച്ചെ ആത്മഹത്യ ഭീഷണി ഉയര്‍ത്തി വലിയ കണിക്കൊന്ന മരത്തിനു മുകളില്‍ കയറിയത്.
ഇന്നു രാവിലെ അഞ്ചരയോടെ ചിന്നസാമിയും മകനും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ തലയ്ക്കു പരിക്കേറ്റ മകനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പിന്നീടാണ് രാവിലെ 6.30 ഓടെ ചിന്നസാമി മരത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. കേള്‍വിശേഷി കുറവുള്ള വ്യക്തിയാണ് ചിന്നസാമി. ഫയര്‍ഫോഴ്സും പോലീസും സംഭവസ്ഥലത്ത് എത്തി.
ഏറെ നേരത്തെ അനുനയത്തിനൊടുവില്‍ ഇയാള്‍ സ്വമേധയാ താഴെയിറങ്ങി. പിന്നീട് ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്നസാമിക്കെതിരേ നെടുങ്കണ്ടം പോലീസ് കേസെടുത്തു.