സ്പോണ്‍സറിന്റെയും കുടുംബത്തിന്റെയും ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തിയ വീട്ടു ജോലിക്കാരിയെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ. ദമ്മാം സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഫിലിപ്പൈന്‍ സ്വദേശിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്കാന് അല്‍ഹാസ കോടതി വിധിച്ചിരുന്നു. കേസ് പുന:പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ ശിക്ഷയുടെ കാഠിന്യം കൂടാനാണ് സാധ്യത.ഭക്ഷണത്തില്‍ കലര്‍ത്തുന്ന മൂത്രം സൂക്ഷിച്ചിരുന്ന കുപ്പി ഫ്രിഡ്ജില്‍ നിന്ന് ഗൃഹനാഥ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റമാണ് വീട്ടുജോലിക്കാരിയെക്കൊണ്ട് ഇതുപോലെയൊരു കൃത്യം ചെയ്യിച്ചത്. കുറ്റം ഇവര്‍ സമ്മതിച്ചിട്ടുണ്ട്. മൂത്രം കലര്‍ന്ന ഭക്ഷണം കഴിച്ച് സ്പോണ്‍സറുടെ ഭാര്യക്ക് കരള്‍ രോഗം പിടിപ്പെട്ടു. ഇതുകൂടി കണക്കാക്കിയാണ് കേസിലെ വിധി പുന:പരിശോധിക്കുന്നത്. സമാനമായ കേസില്‍ മറ്റൊരു ഫിലിപ്പൈന്‍ യുവതിക്ക് ഒന്നര വര്‍ഷം തടവും 300 ചാട്ടവാറടിയും നേരത്തെ സൗദി കോടതി വിധിച്ചിരുന്നു. തുടര്‍ച്ചയായി ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നത് ഫിലിപൈനികളെ വീട്ടുജോലിക്കാരാക്കിയിരിക്കുന്ന അറബികള്‍ക്ക് ആശങ്ക പകരുകയാണ്.