ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാകും പലരും സ്വന്തമായി ഒരു വീട് നിർമിക്കുന്നത്. അവരുടെ്തരയും കാലത്തെ അധ്വാനവും വിയർപ്പിന്റേയും ഫലമാണ് ആ വീട്. എന്നാൽ ചില സാഹചര്യങ്ങളിൽ സ്വന്തം വീട് വിൽക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.
പെട്ടന്ന് അത് ഉപേക്ഷിച്ച് പോവുക എന്നു പറയുന്നത് വളരെ പ്രയാസമേറിയ അവസ്ഥയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്വന്തം വീട് ഉപേക്ഷിക്കേണ്ടി വന്നപ്പോൾ രണ്ട് സഹോദരൻമാർ ചെയ്ത പ്രവർത്തിയാണ് വൈറലാകുന്നത്. ബംഗളൂരിലാണ് സംഭവം.
അവരുടെ മരിച്ചുപോയ അച്ഛനായിരുന്നു അവരുടെ വീട് ഉണ്ടാക്കിയത്. എന്നാൽ മഴകനക്കുന്നതോടെ അവരുടെ വീട് വെള്ളത്തിലാകും. വെള്ളപ്പൊക്കം ഓരോ വർഷവും കൂടുന്നതല്ലാതെ കുറയുന്നില്ല. അതോടെ മറ്റൊരിടത്തേക്ക് മാറിത്താമസിക്കുവാൻ ഇരുവരും തീരുമാനിച്ചു. എന്നാൽ അച്ഛന്റെ അധ്വാനത്തിന്റെ മഹത്വം അറിഞ്ഞ മക്കൾക്ക് അത് പൊളിക്കാനോ മറ്റുള്ളവർ അത് ഉപയോഗിക്കുന്നതോ ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രമല്ല, അവരുടെ അമ്മയ്ക്ക് ആ വീട് വിട്ട് പോകുന്നതിനും താൽപര്യമില്ലായിരുന്നു.
അങ്ങനെ മക്കൾ ഇരുവരും കൂടി വീട് മറ്റൊരിടത്തേക്ക് മാറ്റാൻ തീരുമാനിച്ചു. വീട് പൊളിച്ചു പണിയുന്നതിന് പകരം 100 അടിയോളം ദൂരേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈസ്റ്റ് ബെംഗളൂരുവിലെ തുബറഹള്ളി പാളയയിൽ സ്ഥിതിചെയ്യുന്ന ഇരുനില വീടാണ് രണ്ട് സഹോദരങ്ങൾ ചേർന്ന് 100 അടിയോളം മാറ്റി സ്ഥാപിക്കാൻ തീരുമാനം എടുത്തത്. ഷിഫ്റ്റിംഗിനായി 10 ലക്ഷം രൂപയും നവീകരണത്തിന് 5 ലക്ഷം രൂപയും ചെലവാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഇവർ പറഞ്ഞത്.