ഫോണ്‍ വഴിയുള്ള കുറ്റകൃത്യങ്ങല്‍ ദിവസേന വര്‍ദ്ധിച്ചു വരുന്ന കാലമാണിത്. ഇത്തരത്തില്‍ ടെലിഫോണ്‍ വഴി നിരന്തരം ശല്ല്യം ചെയ്യുകയും അസ്ലീലം പറയുകയും ചെയ്തവരെ ചോദ്യം ചെയ്ത യുവതിയെ മര്‍ദിച്ച സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അടൂര്‍ പഴകുളത്താണ് സംഭവം. ഭര്‍ത്താവ് വിദേശത്തായ യുവതിയാണ് ഇത്തരത്തില്‍ ഫോണിലൂടെയുള്ള ആക്രമണത്തിന് ഇരയായത്. മൂന്നുമാസമായി പഴകുളം സ്വദേശി അഷ്‌റഫ് എന്നയാള്‍ ഇവരെ വിളിച്ച് ശല്ല്യം ചെയ്യുകയാണ്. നിരവധിതവണ പലവിധത്തില്‍ വിലക്കിയെങ്കിലും ശല്യം തുടര്‍ന്നു. ഭര്‍ത്താവും ഇയാളെ വിളിച്ച് ശാസിച്ചിരുന്നു. എന്നാല്‍, ഫോണിലെ ശല്ല്യത്തിനൊപ്പം ഇവരുടെ വീടിനുമുന്‍പിലെ ലൈറ്റുകള്‍ രാത്രിയില്‍ ഊരിക്കൊണ്ടു പോകുകയും യുവതി പോകുന്നിടത്തെല്ലാം ചെല്ലുകയുമായിരുന്നു. കൂടാതെ യുവതിയുടെ ഫോണ്‍സംഭാഷണം റെക്കോഡുചെയ്തുവച്ച് മറ്റുള്ളവരെ കേള്‍പ്പിക്കുമെന്നും അല്ലെങ്കില്‍ ഇയാള്‍ വിളിക്കുന്നിടത്തു ചെല്ലണമെന്നും ആവശ്യപ്പെട്ടതായും ഇവര്‍ പറയുന്നു.
ചൊവ്വാഴ്ച പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കുന്നതിനായി അടൂരില്‍ എത്തിയെങ്കിലും ഭര്‍ത്താവു വിലക്കിയതിനാല്‍ വേണ്ടെന്ന് വച്ച് തിരിച്ചുപോരുകയായിരുന്നു. ഇതിനുശേഷം വൈകിട്ട് കുടുംബവീട്ടില്‍നിന്നു കുഞ്ഞിനെ വിളിച്ചുകൊണ്ടുവരാന്‍ പോയപ്പോഴാണ് പഴകുളത്തിനുസമീപത്ത് ടിപ്പര്‍ലോറിയിലെത്തിയ അഷ്‌റഫ് വണ്ടി കുറുകെ നിര്‍ത്തി യുവതിയെ ആക്രമിച്ചത്. കൈയില്‍ക്കയറി പിടിക്കുകയും നൈറ്റി വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു. ഇയാളുടെ രണ്ടു സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. മര്‍ദനമേറ്റു നിലവിളിച്ച യുവതിയെ നാട്ടുകാര്‍ ഓടിക്കൂടിയാണ് രക്ഷപെടുത്തിയത്. ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.