വടക്കാഞ്ചേരി: മൂന്നു വയസുള്ള പെണ്‍കുഞ്ഞിനൊപ്പം യുവതി പ്ലസ്ടു വിദ്യാര്‍ഥിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടി. ചിറ്റിലഞ്ചേരി സ്വദേശിയുമായി നാലു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയാണ് കുട്ടിക്കാമുകനൊപ്പം പോയത്.
യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ എത്തിയിരുന്നു. ഇവിടെ നിന്നാണ് കാമുകനൊപ്പം ഒളിച്ചോടിയത് എന്ന് ബന്ധുക്കള്‍ പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തേക്കാണ് കടന്നതെന്ന വിവരം കിട്ടിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.