ഫേസ്ബുക്കിലൂടെ വീട്ടമ്മയെ പ്രണയച്ചതിയില്ക്കുരുക്കുകയും പിന്നീട് മയക്കുമരുന്ന് നല്കി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു.
മുഹ്സിന്(28), ആഷിക്(25), ആസിഫ്(23) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ മുഹ്സിന് ഫേസ്ബുക്ക് വഴി പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയുമായി പ്രണയത്തിലാവുകയായിരുന്നു.
തുടര്‍ന്ന് മയക്കുമരുന്ന് നല്കി ഇയാള്വീട്ടമ്മയെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തു.
ആറുമാസം മുമ്പാണ് പ്രതി മുഹ്സിന് ഫേസ്ബുക്കിലൂടെ വീട്ടമ്മയെ പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച് ഇയാള്‍ വീട്ടമ്മയെ ലഹരി മരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു.
വീട്ടമ്മ ലഹരിക്കടിമയായതോടെ മുഹ്സിന് ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം അവര്‍ എത്തി. ഇതോടെയാണ് മുഹ്സിന് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്.
പിന്നീട് സുഹൃത്തുക്കളായ ആഷിക്കിനും ആസിഫിനും റിഷാദിനും ഇയാള്‍ യുവതിയെ കാഴ്ചവെച്ചു.
സഹികെട്ടതോടെയാണ് വീട്ടമ്മ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രതികളെ വീടുകളില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ റിഷാദ് പോലീസ് സംഘത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
രണ്ട് കുഞ്ഞുങ്ങളുള്ള യുവതിയുടെ ഭര്‍ത്താവ് പ്രവാസിയാണ്. രാത്രി കാലങ്ങളിലാണ് മുഹ്സിന് വീട്ടമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടത്.
ഇവരുടെ അടുപ്പം പ്രണയത്തിലേക്ക് മാറിയതോടെയാണ് മുഹ്സിന് ലഹരിമരുന്ന് ഉപയോഗിക്കാന്‍ വീട്ടമ്മയെ പ്രേരിപ്പിച്ചതും ലൈംഗികമായി പീഡിപ്പിക്കുന്നതും.
മുഹ്സിന് തനിക്ക് എംഡിഎംഎ നല്‍കിയിരുന്നതായി വീട്ടമ്മ പോലീസിനോട് പറഞ്ഞു. അഞ്ചുതവണ എംഡിഎംഎ നല്‍കിയതായാണ് അവര്‍ മൊഴി നല്‍കിയത്.
അത് എംഡിഎംഎ ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും വീട്ടമ്മ പോലീസിനോട് പറഞ്ഞു.