തൃശൂർ, കാലടി: ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ കൊന്ന് മൃതദേഹം വനത്തിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. കാലടി കാഞ്ഞൂർ ചെങ്ങൽ പരുത്തിച്ചുവട് പാറക്കടവ് സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ആതിരയുടെ സുഹൃത്ത് ഇടുക്കി ആനക്കട്ടി സ്വദേശി അഖിലിനെ (32) പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 29 മുതൽ ആതിരയെ കാണാതായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടയിൽ അഖിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അതിരപ്പിള്ളി തുമ്പൂർമുഴി വനമേഖലയിലെ പത്ത് എന്ന ഭാഗത്ത് മുളങ്കാടുകൾക്കിടയിലെ പാറക്കൂട്ടത്തിൽ കരിയിലകൊണ്ടു മൂടിയനിലയിൽ ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ തുമ്പൂർമുഴി വനത്തിലെത്തിച്ച അഖിൽ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ആതിരയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയായിരുന്നു. ആതിരയെ കണ്ടെത്താൻ ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളും പ്രചരിപ്പിച്ചിരുന്നു. ഇതിനിടയിൽ … Continue reading വീട്ടമ്മയെ കൊന്ന് മൃതദേഹം വനത്തിൽ ഒളിപ്പിച്ച സുഹൃത്ത് അറസ്റ്റിൽ;വിവാഹിതനായ കാമുകൻ ആതിരയെ കൊലപ്പെടുത്തിയത് മറ്റൊരു വിവാഹം കഴിക്കാൻ; കൊലയ്ക്കുള്ള മറ്റൊരു കാരണം ഇങ്ങനെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed